അറക്കല്‍ ജോയിയുടെ സംസ്കാരം പൂര്‍ത്തിയായി ; തൊഴിലാളികളുടെ നൊമ്പരങ്ങള്‍ മനസ്സിലാക്കിയ മുതലാളിക്ക് തൊഴിലാളി ദിനത്തില്‍ അന്ത്യയാത്ര

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി : ആഗോള വ്യവസായിയും അറയ്ക്കല്‍ പാലസ് ഉടമയുമായ ജോയിയുടെ സംസ്‌കാര ചടങ്ങുകള്‍ മാനന്തവാടി സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ പൂര്‍ത്തിയായി. മാനന്തവാടി രൂപതയുടെ കത്തീഡ്രല്‍ പള്ളിയായ കണിയാരം സെന്റ് ജോസഫ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ വികാരി ഫാ. പോള്‍ മുണ്ടോലിക്കല്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. പ്രത്യേക വിമാനത്തില്‍ ദുബായില്‍ നിന്നു വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ കോഴിക്കോട് എത്തിച്ച മൃതദേഹം 12 മണിയോടെയാണ് മാനന്തവാടിയില്‍ ജോയിയുടെ വസതിയായ പാലസില്‍ എത്തിച്ചത്. ജോയിയുടെ ഭാര്യ സെലിന്‍, മക്കളായ അരുണ്‍ ജോയി, ആഷ്‌ലി ജോയി, ജോയിയുടെ പിതാവ് ഉലഹന്നാന്‍, സഹോദരന്‍ ജോണി എന്നിവര്‍ക്കൊപ്പം 20 പേര്‍ക്കു മാത്രമേ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നുള്ളൂ.

രാവിലെ ഏഴരയോടെ  കനത്ത പോലീസ് കാവലില്‍ വളരെ കുറച്ചു മാത്രം വാഹനങ്ങളുടെ അകമ്പടിയോടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര ആരംഭിച്ചു. ഏഴരയോടെ മൃതദേഹം പള്ളിയില്‍ എത്തിച്ചു. ചടങ്ങുകള്‍ക്കു ശേഷം ജോയിയുടെ മാതാവ് ത്രേസ്യയുടെ കല്ലറയോട് ചേര്‍ന്നുള്ള കുടുംബക്കല്ലറയില്‍ സംസ്‌കരിച്ചു. ഒമ്പത് മണിയോടെ ചടങ്ങുകള്‍ പൂര്‍ത്തിയായി . എംഎല്‍എമാരായ ഒ.ആര്‍.കേളു, ഐ.സി.ബാലകൃഷ്ണന്‍ എന്നിവര്‍ രാവിലെ അറയ്ക്കല്‍ പാലസിലെത്തി റീത്ത് സമര്‍പ്പിച്ചു. ജില്ലാ ഭരണകൂടത്തിന് വേണ്ടി എഡിഎം തങ്കച്ചന്‍ ആന്റണി റീത്ത് സമര്‍പ്പിച്ചു. കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി സംസ്‌കാര ചടങ്ങുകള്‍ നടക്കുമ്പോള്‍ പ്രദേശത്ത് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നിരോധനാജ്ഞ ലംഘിക്കുന്നുണ്ടോ എന്നറിയാന്‍ പോലീസ് ഡ്രോണ്‍ ഉപയോഗിച്ച് മാനന്തവാടി ടൗണിലും പരിസരങ്ങളിലും നിരീക്ഷണം നടത്തി. കനത്ത സുരക്ഷയും ഒരുക്കിയിരുന്നു.

ഏപ്രില്‍ 23നു ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്നു വീണാണു ജോയി അറയ്ക്കലിന്റെ മരണമെന്നും ദുരൂഹതകളില്ലെന്നും ബര്‍ദുബായ് പോലീസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ ബ്രി. അബ്ദുല്ല ഖാദിം ബിന്‍ സുറൂറാണ് അറിയിച്ചിരുന്നു. ഇടയ്ക്കിടെ നാട്ടില്‍ വരികയും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്ന ജോയി നാലുമാസം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നു പോയത്. ഈസ്റ്ററിന് വരുമെന്ന് അറിയിച്ചു ദുബായിലേക്ക് പോയ ജോയിയുടെ മൃതദേഹം അറയ്ക്കല്‍ പാലസിലെ കൊണ്ടുവന്നപ്പോള്‍ നൊമ്പരങ്ങള്‍ വീര്‍പ്പുമുട്ടുകയായിരുന്നു.

The post അറക്കല്‍ ജോയിയുടെ സംസ്കാരം പൂര്‍ത്തിയായി ; തൊഴിലാളികളുടെ നൊമ്പരങ്ങള്‍ മനസ്സിലാക്കിയ മുതലാളിക്ക് തൊഴിലാളി ദിനത്തില്‍ അന്ത്യയാത്ര appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നൗഷാദ് ഇന്നും ജീവിക്കുന്നു : മകളിലൂടെ ……

0
പത്തനംതിട്ട : മലയാളികൾക്ക് ഒരുകാലത്ത് ‘നൗഷാദ്’ എന്ന പേര് കേൾക്കുമ്പോൾ ആദ്യം...

വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം : ദീപ്തി മേരി വർഗീസിനും അയിഷാ പോറ്റിയ്ക്കും...

0
തിരുവനന്തപുരം : യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് മുൻ സർക്കാർ നിയമിച്ച...

ഓണാവധിക്ക് ശേഷം തിരികെ മടങ്ങുന്നവർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ

0
തിരുവനന്തപുരം: ഓണാവധിക്ക് ശേഷം തിരികെ മടങ്ങുന്നവർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ....

പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
ഗുരുഗ്രാം: പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി ക്രിക്കറ്റ് പരിശീലനകേന്ദ്രത്തിൽ കളിച്ചുകൊണ്ടിരുന്ന...