കെ ആർ ഗൗരിയമ്മയുടെ 107-ാം ജന്മദിനത്തിലും ജനാധിപത്യ സംരക്ഷണ സമിതിയിൽ കടുത്ത ചേരിപ്പോര്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ജന്മദിനാചരണത്തിനിടയിലും ജനാധിപത്യ സംരക്ഷണ സമിതിയിൽ (ജെഎസ്എസ്) കടുത്ത ചേരിപ്പോര്. ഗൗരിയമ്മയുടെ ജന്മദിനത്തോടനുബന്ധിച്ച് സ്ഥാപിച്ച ബാനർ നശിപ്പിച്ചതിനെച്ചൊല്ലിയാണ് ജെഎസ്എസിലെ ഇരുവിഭാഗങ്ങൾ തമ്മിൽ തുറന്ന തർക്കമുണ്ടായത്. ഗൗരിയമ്മയുടെ ചാത്തനാട്ടെ വസതിക്ക് മുന്നിലായി നിലവിൽ യുഡിഎഫിനൊപ്പമുള്ള രാജൻ ബാബു വിഭാഗം സ്ഥാപിച്ചിരുന്ന ബാനറാണ് എതിർവിഭാഗം നശിപ്പിച്ചത്. ജെഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി ബീനാ കുമാരി വിഭാഗത്തിലെ ആളുകളാണ് ബാനർ തകർത്തതിന് പിന്നിലെന്നാണ് ആക്ഷേപം.

ബാനർ നശിപ്പിച്ചതിന് പിന്നാലെ ബീനാ കുമാരി വിഭാഗം ഗൗരിയമ്മയുടെ ചാത്തനാട്ടെ വസതിക്കുള്ളിൽ അനുസ്മരണ യോഗം സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ ഗൗരിയമ്മയുടെ വസതിക്ക് പുറത്ത് വലിയ രീതിയിലുള്ള പ്രതിഷേധവും വിമർശനവുമാണ് ഉയരുന്നത്. ഗൗരിയമ്മയുടെ ജന്മദിനത്തിൽ അവരുടെ തന്നെ പോസ്റ്റർ വലിച്ചുകീറിയ ശേഷം, അതേ വീടിനുള്ളിൽ കയറി ജന്മദിനാചരണം ആഘോഷിക്കുന്നത് തികഞ്ഞ വിരോധാഭാസമാണെന്ന് വീടിന് പുറത്തുതടിച്ചുകൂടിയവരിൽ ചിലർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയിൽ നിന്ന് സ്വർണം മാറ്റി നെതർലാൻഡ്സ് ; ആഗോള രാഷ്ട്രീയ സാഹചര്യം കാരണമെന്ന് ഡച്ച്...

0
ദി ഹേഗ്: ആഗോളതലത്തിൽ രാഷ്ട്രീയ അസ്ഥിരതയും അനിശ്ചിതത്വങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ,...

കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു

0
തിരുവനന്തപുരം: കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു. കിണർ...

മുട്ടിൽ മരം മുറിയിലെ വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് ഹൈക്കോടതിയിൽ വീണ്ടും തിരിച്ചടി

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക്...

മാതാപിതാക്കളുടെ ശമ്പളവും വരുമാനവും മാത്രം പോര; ഒബിസി സംവരണത്തിൽ വ്യക്തത തേടി കേന്ദ്രം

0
ന്യൂഡൽഹി: മാതാപിതാക്കളുടെ ശമ്പളവും കാർഷിക വരുമാനവും മാത്രം അടിസ്ഥാനമാക്കി ഒബിസി വിഭാഗത്തിൽ...