പത്തനംതിട്ടയിൽ ജഡ്ജിയുടെ കാർ അടിച്ചുതകർത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കേസിലെ കക്ഷിയായ 55 കാരൻ കുടുംബകോടതി ജഡ്ജിയുടെ കാർ അടിച്ചുതകർത്തു. പ്രതിയെ പോലീസ് പിടികൂടി. മംഗലാപുരം ശിവഗിരി നഗർ കുലായി ഹോസ ബെട്ടു അതുല്യ സാഗറിൽ ഇ.പി. ജയപ്രകാശ് (55) ആണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. തിരുവല്ല നഗരസഭാ വളപ്പിൽ പ്രവർത്തിക്കുന്ന കുടുംബ കോടതി ജില്ലാ ജഡ്ജിയുടെ ഔദ്യോഗിക കാറിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ഇന്ന് വൈകീട്ട് നാലരയോടെ കോടതിക്ക് മുന്നിൽ വെച്ചാണ് സംഭവം. കോടതിയിൽ നിന്നും പുറത്തിറങ്ങിയ പ്രതി സമീപത്തെ ചന്തയിൽ നിന്ന് തൂമ്പ വാങ്ങികൊണ്ടുവന്നാണ് കാറിന്റെ ചില്ലുകൾ അടിച്ചു തകർത്തത്. കാറിന്റെ മുന്നിലെ നമ്പർ പ്ളേറ്റിനിടെ തൂമ്പ കുത്തിക്കയറ്റി. ഇതിനുശേഷം കാറിനുചുറ്റും നടന്ന് അസഭ്യം പറഞ്ഞ ഇയാളെ പോലീസെത്തി പിടികൂടുകയായിരുന്നു. കോടതി വളപ്പിൽ സുരക്ഷാ ജീവനക്കാരില്ലാതിരുന്നത് ആശങ്കയുയർത്തി. ഭാര്യയുമായുളള വിവാഹ മോചനം സംബന്ധിച്ച കേസ് കാലങ്ങളായി നീട്ടിവെയ്ക്കുന്നതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രതി പോലീസിൽ മൊഴി നൽകിയിട്ടുള്ളത്.

പ്രതി മർച്ചന്റ് നേവിയിലെ ക്യാപ്റ്റൻ ആയിരുന്നു. 2017ലാണ് സർവീസിൽ നിന്നും വിരമിച്ചത്. സ്ത്രീധനമായി ലഭിച്ച സ്വർണ്ണാഭരണങ്ങൾ തിരിച്ചു നൽകണമെന്നും ജീവനാംശം നൽകണമെന്നും ആവശ്യപ്പെട്ട് അടൂർ കടമ്പനാട് സ്വദേശിയായ ഭാര്യ പത്തനംതിട്ട കോടതിയിൽ പരാതി നൽകിയിരുന്നു. ഈ കേസ് ഈ വർഷം ജനുവരിയിൽ തിരുവല്ല കുടുംബ കോടതിയിലേക്ക് മാറ്റിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

മന്ദമരുതി – വെച്ചൂച്ചിറ റോഡിന്റെ രണ്ടാം ഘട്ട ടാറിങ് അനിശ്ചിതത്വത്തിൽ : അപകട ഭീഷണിയായി...

0
റാന്നി : ബി.എം. & ബി.സി. നിലവാരത്തിൽ പുനർനിർമ്മിക്കുന്ന മന്ദമരുതി -...

പെയിന്റ് ബക്കറ്റിൽ കഞ്ചാവ് സൂക്ഷിച്ചു ; 16 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ പെയിന്റ് ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 16 കിലോഗ്രാം...

വനിത കമ്മീഷന്‍റെ ദ്വിദിന ക്യാമ്പിനെ പരിഹസിച്ച് മന്ത്രി ബിന്ദു കൃഷ്ണ

0
ന്യൂഡൽഹി: ദേശീയ വനിതാ കമ്മീഷൻ രാജ്യത്തുള്ള വനിതാ സാമാജികർക്കായി സംഘടിപ്പിച്ച ദ്വിദിന...