കേരള ജുഡിഷ്യല്‍ സര്‍വീസ് പരീക്ഷാ നടത്തിപ്പിനെതിരെ വ്യാപക പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എഴുത്തു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖപരീക്ഷയില്‍ മിനിമം മാര്‍ക്ക് പോലും ലഭിക്കാതെ കൂട്ടത്തോടെ തഴയപ്പെട്ടെന്ന് ആക്ഷേപം. കേരള ജുഡിഷ്യല്‍ സര്‍വീസ് പരീക്ഷാ നടത്തിപ്പിനെതിരെയാണ് വ്യാപകമായി പരാതിയുയര്‍ന്നിരിക്കുന്നത്. മജിസ്ട്രേറ്റ് നിയമനത്തിനുള്ളതാണ് കേരള ജുഡിഷ്യല്‍ സര്‍വീസ് പരീക്ഷ. തഴയപ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ പലര്‍ക്കും എഴുത്തുപരീക്ഷയില്‍ ലഭിച്ച മൊത്തം മാര്‍ക്കിനേക്കാള്‍ വളരെ കുറവാണ് യോഗ്യത നേടിയവര്‍ക്ക് കിട്ടിയിട്ടുള്ള മൊത്തം മാര്‍ക്ക് എന്നതാണ് പരീക്ഷാനടത്തിപ്പിലെ അപാകതയ്ക്ക് തെളിവായി ഉയര്‍ത്തിക്കാട്ടുന്നത്. പ്രിലിമിനറി, മെയിന്‍ എന്നിങ്ങനെ എഴുത്തുപരീക്ഷകളും വൈവ വോസിയും എന്ന രീതിയിലാണ് ജുഡിഷ്യല്‍ സര്‍വീസ് പരീക്ഷ.

പ്രിലിമിനറി പരീക്ഷ ഒബ്ജക്ടീവ് ടൈപ്പാണ്. ഇതിന് കുറഞ്ഞത് നൂറ് മാര്‍ക്ക് കട്ട് ഒഫ് ഉണ്ട്. പ്രിലിമിനറി പരീക്ഷ എഴുതിയവരില്‍ കൂടിയ മാര്‍ക്ക് നേടിയവരെയാണ് മെയിന്‍ പരീക്ഷയ്ക്ക് തിരഞ്ഞെടുക്കുക. മെയിന്‍ പരീക്ഷ എഴുതിയവരില്‍ നിന്ന്, ആകെ ഒഴിവുകളുടെ മൂന്നിരട്ടി പേരെ വരെ അഭിമുഖപരീക്ഷയ്ക്ക് തിരഞ്ഞെടുക്കും. കൂടിയ മാര്‍ക്ക് നോക്കി, മൂന്നിരട്ടി എണ്ണം തികയുന്നത് വരെയുള്ളവരെയാണ് തിരഞ്ഞെടുക്കുക. വൈവയ്ക്ക് മിനിമം 20 മാര്‍ക്ക് നേടിയിരിക്കണം. വൈവ പരീക്ഷയ്ക്ക് ഇത്തരത്തില്‍ മിനിമം മാര്‍ക്ക് പരിധി നിശ്ചയിച്ചതിനെ മറയാക്കിയാണ് പലപ്പോഴും യോഗ്യരായവര്‍ പിന്തള്ളപ്പെടുന്നതെന്നാണ് ആക്ഷേപം.

മെയിന്‍ പരീക്ഷയ്ക്ക് ആകെ നാല് പേപ്പറുകളാണ്. ഇംഗ്ലീഷും മൂന്ന് നിയമസംബന്ധിയായ പേപ്പറുകളും. ഇവയോരോന്നും നൂറ് മാര്‍ക്കിന്റെ വീതമാണ്. വൈവ പരീക്ഷ 50 മാര്‍ക്കിന്റേതാണ്. ഇതിലാണ് മിനിമം 20 മാര്‍ക്ക് നേടേണ്ടത്. മെയിന്‍ പരീക്ഷയ്ക്ക് അറുപത് ശതമാനം മാര്‍ക്ക് നേടിയവര്‍ പോലും വൈവ പരീക്ഷയ്ക്ക് കുറഞ്ഞ മാര്‍ക്കില്‍ ഒതുക്കപ്പെട്ടതിനെതിരെയാണ് പരാതികളുയരുന്നത്. ഉദാഹരണത്തിന് വൈവ പരീക്ഷയില്‍ കൃത്യം 20 മാര്‍ക്ക് നേടിയ ഒരുദ്യോഗാര്‍ത്ഥിക്ക് എഴുത്തുപരീക്ഷയില്‍ നാല് പേപ്പറുകളിലുമായി കിട്ടിയത് 179 മാര്‍ക്കാണ്. എന്നാല്‍ നാല് എഴുത്തുപരീക്ഷകളിലുമായി 202.5 മാര്‍ക്ക് നേടിയ ഒരു ഉദ്യോഗാര്‍ത്ഥി വൈവാ പരീക്ഷയില്‍ വെറും എട്ട് മാര്‍ക്കില്‍ ഒതുക്കപ്പെട്ട് പുറത്തായി.

നിയമവുമായി ബന്ധപ്പെട്ട മൂന്ന് പേപ്പറുകളിലും 60ന് മുകളില്‍ മാര്‍ക്ക് നേടിയ ഒരുദ്യോഗാര്‍ത്ഥിയും അഭിമുഖപരീക്ഷയില്‍ 16 മാര്‍ക്ക് മാത്രം നേടിയതിനാല്‍ തഴയപ്പെട്ടു. ഇത്തരത്തില്‍ തഴയപ്പെട്ട ഹതഭാഗ്യരായ ഉദ്യോഗാര്‍ത്ഥികളാണ് കൂട്ടത്തോടെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഹൈക്കോടതി ന്യായാധിപന്മാരടങ്ങുന്ന പാനലാണ് വൈവാ പരീക്ഷ നടത്തുന്നത്. ജുഡിഷ്യല്‍ സര്‍വീസിലേക്ക് നാല് ഒഴിവുകളെടുക്കുമ്പോള്‍ മൂന്ന് പേര്‍ നേരിട്ടുള്ള നിയമനത്തിലൂടെയും ഒരാള്‍ ബൈട്രാന്‍സ്ഫര്‍ മുഖേനയുമാണ് തിരഞ്ഞെടുക്കപ്പെടുക. ഇത്തവണ ഉണ്ടായത് 47 ഒഴിവുകളാണ്. ഇതുപ്രകാരം ബൈ ട്രാന്‍സ്ഫര്‍ മുഖേന നിയമനം ലഭിക്കാവുന്നത് 11 പേര്‍ക്കാണ്. എന്നാല്‍ അഞ്ച് പേര്‍ മാത്രമാണ് പരിഗണിക്കപ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...

പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം

0
പുന്നമൂട്: പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം. നേമം പോലീസ്...