ജംബോ കമ്മറ്റികളെ ഒഴിവാക്കാനാകാതെ തലവേദന, ഡിസിസി പുന:സംഘടന നീളുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പുതിയ ഡിസിസി പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ച് ഒന്നരവര്‍ഷം കഴിഞ്ഞിട്ടും ഭാരവാഹികളെ നിശ്ചയിക്കാന്‍ കഴിയാതെ കെപിസിസി. നാലാമതും നീട്ടിനല്‍കിയ അവസാന തീയതി ഇന്നലെ അവസാനിച്ചിട്ടും സംസ്ഥാനത്ത് ഒരു ജില്ലയും പട്ടിക സമര്‍പ്പിച്ചിട്ടില്ല. പ്ലീനറി സമ്മേളനമെന്ന ഒഴിവുപറഞ്ഞ് പുനസംഘടന ഇനിയും നീളും. വി.എം സുധീരന്‍ കെപിസിസി അധ്യക്ഷനായ കാലത്താണ് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ജംബോ കമ്മിറ്റിയായി മാറിയത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡന്‍റായപ്പോഴും ഇതേ അവസ്ഥ ആവര്‍ത്തിച്ചു.

നൂറിലധികം ഭാരവാഹികളുള്ള ജില്ലാ കമ്മിറ്റികളെയൊക്കെയാണ് പുതിയ മാനദണ്ഡം അനുസരിച്ച് 35 ആയി ചുരുക്കേണ്ടത്. ഗ്രൂപ്പ് പ്രതിനിധികളായി കയറിക്കൂടിയവരെ ഒഴിവാക്കാന്‍ പറ്റാതെ വന്നതോടെ പട്ടികയും കൊണ്ട് ഇരിപ്പാണ് നേതാക്കള്‍. ഒന്നരവര്‍ഷമായിട്ടും ഒരടി മുന്നോട്ടുപോയിട്ടില്ല. ജില്ലാതലത്തില്‍ പ്രത്യേകസമിതികള്‍ രൂപീകരിച്ചെങ്കിലും സംസ്ഥാനത്തെ ഒരുജില്ലയിലും ഭാരവാഹികളുടെ പ്രാഥമിക പട്ടികപോലും തയ്യാറായിട്ടില്ല. ഈമാസം മാത്രം ഇത് രണ്ടാംതവണയാണ് തീയതി നീട്ടേണ്ടിവരുന്നത്.

തെരഞ്ഞെടുപ്പ് രീതി സംബന്ധിച്ച് കെപിസിസി ഇറക്കുന്ന സര്‍ക്കുലറുകള്‍ അടിക്കടി മാറുന്നതും തടസമാണ്. ഡിസിസി ഭാരവാഹികളെ തീരുമാനിച്ചു കഴിഞ്ഞാല്‍ എക്സിക്യൂട്ടീവിനെയും ഡിസിസി അംഗങ്ങളെയും ബ്ലോക്ക് ഭാരവാഹികളെയുമാണ് നോമിനേറ്റ് ചെയ്യേണ്ടത്. ജില്ലാതല സമിതികള്‍ക്കായിരുന്നു അധികാരം. പരാതികളേറിയതോടെ ഇക്കാര്യത്തിലും അന്തിമതീരുമാനം കെപിസിസി തന്നെ ഏറ്റെടുത്തു. കെപിസിസി ഭാരവാഹികളുടെ പ്രവര്‍ത്തനം മോശമാണെന്ന ഹൈക്കമാന്‍ഡ് വിലയിരുത്തല്‍ നിലനില്‍ക്കെയാണ് ഡിസിസിയും പുനസംഘടിപ്പിക്കാന്‍ കഴിയാതെ നീണ്ടു പോകുന്നത്. അണികളാണെങ്കില്‍ ഇക്കാര്യത്തില്‍ കടുത്ത അതൃപ്തിയിലുമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...