കുടുംബങ്ങളിലെ അശാന്തിയ്ക്കു കാരണം ലഹരി – ജസ്റ്റീസ്സ്. പി.കെ. ഷംസുദീന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കുടുംബങ്ങളിലെ അശാന്തിയ്ക്കു കാരണം ലഹരിയാണെന്ന് കേരള ശാന്തി സമിതി സംസ്ഥാന പ്രസിഡന്റും കേരള ഹൈക്കോടതി മുന്‍ ജഡ്ജിയുമായ ജസ്റ്റീസ്സ് പി.കെ ഷംസുദീന്‍ അഭിപ്രായപ്പെട്ടു. കേരള ശാന്തി സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലോക ലഹരി വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിയോടുള്ള ആസക്തിക്ക് സാമൂഹ്യമായതും സാംസ്‌കാരികമായതുമായ കാരണങ്ങള്‍ക്ക് പങ്കുണ്ടെന്ന് വിവിധ പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം സമ്മതമായിട്ടുള്ള സമൂഹങ്ങളില്‍ ജീവിക്കുന്നവരില്‍, ഇവ വളരെ എളുപ്പത്തില്‍ വളരെ കുറഞ്ഞ വിലയില്‍ ലഭിക്കുന്ന സ്ഥലങ്ങളിലെ ആളുകളില്‍ ലഹരിയോടുള്ള ആസക്തി കൂടുതലാകുന്നതായും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് റഷീദ് ആനപ്പാറ അധ്യക്ഷത വഹിച്ചു. കേരള ശാന്തി സമിതി സംസ്ഥാന സെക്രട്ടറി മേരിക്കുട്ടി, ഡോ. എന്‍. മധു, അലങ്കാര്‍ അഷറഫ്, ഫാദര്‍ സാം ജോര്‍ജ്ജ്, ഷബീര്‍ അഹമ്മദ്, ജോര്‍ജ്ജ് വര്‍ഗ്ഗീസ് തെങ്ങും തറയില്‍, പി.രാമ ചന്ദ്രന്‍ നായര്‍, ഇഖ്ബാല്‍ അത്തിമൂട്ടില്‍, സി.എസ്. തിലകന്‍, ഇബ്രാഹീം നീലഗിരി. മധു വള്ളിക്കോട് എന്നിവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...