അച്ഛനെയും വെച്ച് 1200 കിലോമീറ്റര്‍ സെക്കിള്‍ ചവിട്ടിയ 15 വയസ്സുകാരി ജ്യോതി കുമാരിയാണ് താരം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സമൂഹമാധ്യമങ്ങള്‍ ചര്‍ച്ചചെയ്യുന്ന പേരുകളിലൊന്ന് ജ്യോതി കുമാരി എന്ന പതിനഞ്ചുകാരിയുടേതാണ്. ബിഹാര്‍ സ്വദേശിയായ ജ്യോതി കുമാരി തന്റെ അച്ഛനെ പിന്നിലിരുത്തി ദിനരാത്രങ്ങള്‍ കൊണ്ട് പിന്നിട്ടത് 1200 കിലോമീറ്ററാണ്. ഗുരുഗ്രാമത്തില്‍ നിന്നും ബിഹാറിലേക്കായിരുന്നു ജ്യോതി കുമാരിയുടെ സാഹസിക യാത്ര. ഇത് ശ്രദ്ധയില്‍പ്പെട്ട സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വാഗ്ദാനവുമെത്തി. ഡല്‍ഹിയിലെത്തി ട്രയല്‍സില്‍ പങ്കെടുക്കാമെന്ന് ഫെഡറേഷന്‍ അറിയിച്ചു. നിലവില്‍ താമസിച്ചുകൊണ്ടിരുന്ന സ്ഥലത്ത് നിന്ന് എപ്പോള്‍ വേണമെങ്കിലും പുറത്താക്കപ്പെടുമെന്ന സാഹചര്യം വന്നതോടെയാണ് ജന്മനാട്ടിലേക്ക് മടങ്ങാന്‍ ജ്യോതി കുമാരി തീരുമാനിച്ചത്. എന്നാല്‍ യാത്ര സൗകര്യങ്ങള്‍ ഇല്ലാത്ത രാജ്യത്തെ പ്രത്യേക സാഹചര്യത്തില്‍ ആ തീരുമനം അനിശ്ചിതത്വത്തിലായി. എന്നാല്‍ സൈക്കിളില്‍ യാത്ര പുറപ്പെടാമെന്ന് ജ്യോതി കുമാരി തന്നെയാണ് പിതാവിനോട് പറഞ്ഞത്.

“ശോചനീയമായ അവസ്ഥയില്‍ നാട്ടിലേക്ക് പോകാമെന്ന് ജ്യോതിയാണ് നിര്‍ദേശിച്ചത്. എന്നാല്‍ ഇപ്പോള്‍ ബസ്സും ട്രെയിനുമൊന്നും ഇല്ലെന്നും എനിക്ക് നടക്കാനുമാകില്ലെന്നും ഞാന്‍ ചൂണ്ടികാട്ടി. അപ്പോള്‍ നമുക്ക് സൈക്കിളില്‍ പോകാമെന്ന് പറഞ്ഞതും അവളാണ്,” ജ്യോതിയുടെ പിതാവ് പറഞ്ഞു.

എട്ടാം ക്ലാസുകാരിയായ ജ്യോതി കുമാരി ട്രയല്‍സ് പൂര്‍ത്തിയാക്കിയാല്‍ ന്യൂഡല്‍ഹിയിലുള്ള നാഷ്ണല്‍ സൈക്ലിങ് അക്കാദമിയില്‍ തുടര്‍പരിശീലനം നടത്താമെന്ന് സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഓന്‍കാര്‍ സിങ് പറഞ്ഞു. ജ്യോതി കുമാരിയുമായി സംസാരിച്ചുവെന്നും ലോക്ക്ഡൗണ്‍ അവസാനിക്കുന്നതോടെ ജ്യോതിക്ക് ഡല്‍ഹിയിലേക്ക് എത്താമെന്നും തമസത്തിനും യാത്രയ്ക്കും ചെലവാകുന്ന തുകയെല്ലാം ഫെഡറേഷന്‍ തന്നെ വഹിക്കുമെന്നും ഓന്‍കാര്‍ സിങ് വ്യക്തമാക്കി.

“അവളില്‍ അസാധാരണമായോ എന്തോ ഉണ്ട്. 1200 കിലോമീറ്ററിലേറെ സൈക്കിള്‍ ചവിട്ടുക എന്നത് ഒരു ശരാശരി ജോലിയല്ലെന്ന് ഞാന്‍ കരുതുന്നു. അവള്‍ക്ക് ശക്തിയും ശാരീരിക സഹിഷ്ണുതയും ഉണ്ടായിരിക്കണം. ഞങ്ങള്‍ ഇത് പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നു,” ഓന്‍കര്‍ പറഞ്ഞു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...