ദില്ലി: കേന്ദ്ര സർക്കാർ ചർച്ചക്ക് തയ്യാറായതിൽ സന്തോഷമെന്ന് കെ.സി. വേണുഗോപാൽ. വയനാട്ടിലെ ജനങ്ങളും രക്ഷാപ്രവർത്തനത്തിലുണ്ട്. എത്ര പേരെ കാണാതായെന്ന് നിശ്ചയമില്ല. അമിത് ഷായുടെ പ്രസ്താവനയോട് സംസ്ഥാന സർക്കാർ പ്രതികരിക്കണം. വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കാൻ ആഗ്രഹമില്ലെന്നും കേന്ദ്രവും സംസ്ഥാനവും ആശയക്കുഴപ്പം പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മികച്ച മുന്നറിയിപ്പ് സംവിധാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ നിരവധി ജീവനുകൾ രക്ഷിക്കാമായിരുന്നു. 2018 മുതൽ കേരളം ഇത്തരം സാഹചര്യങ്ങൾ നേരിടുന്നു. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നല്ല ഇടപെടലുകൾ വേണമെന്നും അദ്ദേഹം പറഞ്ഞു. കേരളം ഒരിക്കലും നേരിടാത്ത സാഹചര്യമെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മികച്ച രീതിയിൽ രക്ഷാപ്രവർത്തനം നടത്തുന്നു. തകർന്ന കോൺക്രീറ്റ് കെട്ടിടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം ദുഷ്കരമാകുന്നു. സുനാമി ദുരിതാശ്വാസത്തിനായി എംപിമാരുടെ ഫണ്ടിൽ നിന്ന് പത്ത് ലക്ഷം രൂപ വീതം നൽകിയിരുന്നു. സമാന രീതിയിൽ ഇടപെടലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























