വനിതാ സംവരണത്തിൽ കോൺ​ഗ്രസിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി കെ കെ ശൈലജ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വനിതാ സംവരണത്തിൽ കോൺ​ഗ്രസിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി കെ കെ ശൈലജ ടീച്ചർ. നരേന്ദ്രമോദിയുടെ ഇന്ത്യ തിളങ്ങുന്ന ഇന്ത്യ എന്നാണ് വാദം. പക്ഷേ നടത്തുന്നത് ബുൾഡോസർ രാജാണെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.പാവങ്ങളെ എങ്ങനെയാണ് ബിജെപിയും കോൺഗ്രസും കൈകാര്യം ചെയ്യുന്നത്. പട്ടിണി കിടന്നാൽ ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ തയ്യാറാകാത്തവരാണ്. തികച്ചും പുരുഷ മേധാവിത്വപരമായ സമീപനമാണ് കോൺഗ്രസ് സർക്കാറിന്റെ കാലത്തുണ്ടായതെന്നും കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.

അതിന് ശേഷം വന്ന ബിജെപി സർക്കാരിന്റെയും സമീപനം അത് തന്നെ. ഇന്ത്യയ്ക്ക് എന്തെങ്കിലും ഗുണമുള്ള കാര്യം വരണമെങ്കിൽ കോൺഗ്രസ് ബിജെപി ഇതര സർക്കാർ വരണം. ബിജെപി സർക്കാർ കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുൻപ് പ്രഖ്യാപിച്ചതാണ് വനിതകൾക്ക് 33% സംവരണം എന്നിട്ട് എവിടെ സംവരണമെന്നും ശൈലജ ടീച്ചർ ചോദിച്ചു.ഇങ്ങനെ പറഞ്ഞു പറ്റിക്കാതെ വനിതാ സംവരണം നടപ്പിലാക്കണം. ഇനിയുള്ള എല്ലാ തെരഞ്ഞെടുപ്പിലും ബാധകമാക്കണം. 50% സംവരണത്തിലേക്ക് എത്താൻ കേരളത്തിലെ സ്ത്രീകൾ അർഹരാണെന്നും ശൈലജ ടീച്ചർ മാധ്യമങ്ങളോട് പറ‍ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...