മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്ക്കണo : കെ മുരളീധരന്‍.

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്ക്കണമെന്ന് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്ക് വ്യക്തമാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനെ മാറ്റിയതിലൂടെ ഇത് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

മുഖ്യമന്ത്രി രാജി വെക്കണം. കേസ് സിബിഐ അന്വേഷിച്ചാല്‍ എല്ലാം തെളിയും. സോളാര്‍ ഉള്‍പ്പെടെ ഏത് കേസ് സര്‍ക്കാര്‍ പൊടി തട്ടിയെടുത്താലും സ്വര്‍ണ്ണക്കേസിലെ വസ്തുതകള്‍ പുറത്ത് വരണം. ഇല്ലെങ്കില്‍ കൊറോണ പ്രോട്ടോക്കോള്‍ ലംഘിച്ചും സമരം നടത്തുമെന്നും മുരളീധരന്‍ പറഞ്ഞു.

നേരത്തെ ചാരക്കേസില്‍, ചാരമുഖ്യന്‍ കെ.കരുണാകരന്‍ രാജിവെക്കണം എന്ന് സിപിഎം  ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ സ്വര്‍ണ്ണമുഖ്യനായ പിണറായി രാജിവെക്കണം. ശിവശങ്കറിനെ സ്വപ്നക്കായി സഹായിക്കുന്ന ഒരു വിംഗ് മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. സ്വന്തം ഓഫീസ്, വകുപ്പ് എന്നിവയില്‍ നടക്കുന്നത് അറിയാത്ത മുഖ്യമന്ത്രി ആരുടെ റബര്‍ സ്റ്റാമ്പാണ്? സ്വര്‍ണ്ണം എങ്ങോട്ട് കൊണ്ടു പോകുന്നുവെന്ന് പോലും ഇന്‍റലിജന്‍സ് അറിഞ്ഞില്ല. മുഖ്യമന്ത്രിയും അറിഞ്ഞില്ല. ഇതോടെ സ്വന്തം ഓഫീസുമായി ബന്ധപ്പെട്ട ദൂഷിത വലയത്തിന്‍റെ തടവുകാരനായി. അതിനാല്‍ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്ത് മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....