ടെലിഫോണ്‍ കേബിളുകള്‍ മുറിഞ്ഞു ; ഓമല്ലൂരില്‍ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങി

For full experience, Download our mobile application:
Get it on Google Play

ഓമല്ലൂര്‍ : റോഡ്‌ നവീകരണത്തിനിടെ ബി.എസ്‌.എന്‍.എല്‍ കേബിളുകള്‍ക്ക്‌ കേടുപാടുകള്‍ സംഭവിക്കുന്നത്‌ ഓണ്‍ലൈന്‍ പഠനത്തെയും ബാധിക്കുന്നു. ഓമല്ലൂര്‍ – ഇലന്തൂര്‍ റോഡില്‍ ഐമാലി വഴിയമ്പലത്തിന്‌ സമീപമാണ്‌ ബി.എസ്‌.എന്‍.എല്‍ കേബിളുകള്‍ക്ക്‌ തകരാര്‍ സംഭവിച്ചത്‌.

റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ഓടകള്‍ നവീകരിക്കുന്നതിനിടെയാണ്‌ കേബിളുകള്‍ മുറിഞ്ഞത്‌. ഇരുനൂറോളം കണക്ഷനുകള്‍ നല്‍കാന്‍ കഴിയുന്ന കേബിളാണ്‌ തകരാറിലായത്‌. ഇതോടെ പലവീടുകളിലെയും കുട്ടികളുടെ ഓണ്‍ലൈന്‍ പഠനവും മുടങ്ങി. റോഡുകളില്‍ പണികള്‍ നടക്കുന്നത്‌ മുന്‍കൂട്ടി പൊതുമരാമത്ത്‌ വകുപ്പ്‌ അറിയിക്കാത്തതാണ്‌ ഇത്തരം സാഹചര്യത്തിന്‌ കാരണമെന്ന്‌ ബി.എസ്‌.എന്‍.എല്‍ ഉദ്യോഗസ്‌ഥര്‍ പറയുന്നു.

മണ്ണുമാന്തി ഉപയോഗിച്ച്‌ പണികള്‍ ചെയ്യുമ്പോള്‍ കേബിളുകള്‍ തകരാറിലാകുന്നത്‌ പതിവ്‌ സംഭവമായി മാറിയിരിക്കുകയാണ്‌. വിലയേറിയ കേബിളുകളാണ്‌ നഷ്‌ടപ്പെടുന്നത്‌ എന്നതിനു പുറമെ ഇവ മാറ്റി  സ്‌ഥാപിക്കാന്‍ ഇത്തരം കേബിളുകള്‍ ഇപ്പോള്‍ ലഭ്യമല്ല എന്നതും  അധികൃതരെ കുഴയ്‌ക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....