ആരോഗ്യ വകുപ്പിന് പുതിയ മുഖം നൽകാൻ കെ. മുരളീധരൻ ; ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിലവിലുള്ള പരാതികൾ പരിഹരിക്കുന്നതിനുമായി മന്ത്രി കെ. മുരളീധരൻ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ മന്ത്രിയുടെ ചേമ്പറിൽ നടക്കുന്ന യോഗത്തിൽ ആരോഗ്യ വകുപ്പ് സെക്രട്ടറിയും വിവിധ വകുപ്പ് മേധാവിമാരും പങ്കെടുക്കുന്നുണ്ട്. മന്ത്രിയായി ചുമതലയേറ്റ ശേഷം ആരോഗ്യ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. കേരളത്തിലെ മെഡിക്കൽ കോളേജുകളുടെ സമ്പൂർണ്ണ വികസനത്തിനായി പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കി സമയബന്ധിതമായി നടപ്പിലാക്കും.

മെഡിക്കൽ കോളേജുകളിൽ രോഗികൾ തറയിൽ കിടന്ന് ബുദ്ധിമുട്ടുന്ന സാഹചര്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കും. ഇതിനായി ആശുപത്രികളിൽ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ കണ്ടെത്തി രോഗികളെ അവിടേക്ക് മാറ്റാനുള്ള ക്രമീകരണങ്ങൾ ഒരുക്കും. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ജനറൽ ആശുപത്രിയിൽ ആരംഭിക്കുകയും പിന്നീട് വന്ന സർക്കാർ ഉപേക്ഷിക്കുകയും ചെയ്ത രണ്ടാം മെഡിക്കൽ കോളേജ് പദ്ധതി യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. മഴക്കാലത്തിന് മുന്നോടിയായുള്ള പ്രതിരോധ പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ചയാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...