കണ്‍വീനറാകാന്‍ ഇല്ലെന്ന് കെ. മുരളീധരന്‍ ; കെ.വി. തോമസിന് സാധ്യതയേറി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.പി.സി.സി അധ്യക്ഷനായി കെ.സുധാകരനെ നിയമിച്ചതിന് പിന്നാലെ യു.ഡി.എഫ് കണ്‍വീനറെ തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കം സജീവമാക്കി. കെ.മുരളധീരന്‍ എം.പിയെയാണ് കണ്‍വീനര്‍ സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് സജീവമായി പരിഗണിച്ചിരുന്നത്. എന്നാല്‍ കണ്‍വീനറാകാന്‍ ഇല്ലെന്ന് മുരളീധരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചതോടെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയ കെ.വി. തോമസിന് സാധ്യതയേറി.

നേമത്ത് റിസ്ക്കെടുക്കാന്‍ തയ്യാറായ മുരളീധരനെ കണ്‍വീനറാക്കാനായിരുന്നു രാഹുല്‍ ഗാന്ധിയുടെ താത്പര്യം. സംസ്ഥാനത്ത് എ.ഐ.സി.സി നടത്തിയ രഹസ്യ സര്‍വേയിലും മുരളീധരന് മികച്ച പിന്തുണയാണ് ലഭിച്ചത്. എന്നാല്‍ ഒരു പദവിയിലേക്കും തന്നെ പരിഗണിക്കരുതെന്നും നേതൃസ്ഥാനത്തിരിക്കുന്നവര്‍ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്നുമാണ് ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നതെന്ന് മുരളീധരന്‍ വ്യക്തമാക്കി.

മുരളിധരന്‍ വിസമ്മതം അറിയിച്ച സാഹചര്യത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിവാപ്പെട്ട കെ.വി. തോമസാണ് കണ്‍വീനര്‍ പദവിയിലേക്ക് പരിഗണിക്കപ്പെടുന്നത്. എന്നാല്‍ അദ്ദേഹത്തെ തലപ്പത്തേക്ക് കൊണ്ടുവരാന്‍ രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നില്ല. അതേസമയം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് താല്‍പര്യവുമുണ്ട്. ഒരു മുന്നറിയിപ്പും നല്‍കാതെയാണ് നാല് മാസം മാത്രം വര്‍ക്കിംഗ് പ്രസിഡന്റായി പ്രവര്‍ത്തിച്ച കെ.വി. തോമസിനെ എ.ഐ.സി.സി മാറ്റിയത്. കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടില്ലെങ്കില്‍ കെ.വി തോമസ് പൊട്ടിത്തെറിച്ചേക്കാം. അതുകൊണ്ടുതന്നെ തോമസിനെ തഴയുന്നതിനെ സോണിയ അനുകൂലിച്ചേക്കില്ലെന്നാണ് സൂചന. ഇക്കാര്യത്തില്‍ രാഹുലുമായി സോണിയ ചര്‍ച്ച നടത്തും. നിലവിലെ കണ്‍വീനറായ എം.എം. ഹസന് പദവിയില്‍ നിന്നുമാറാന്‍ താത്പര്യമില്ലെന്നും വിവരമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...