ഹൈക്കമാൻഡ് തീരുമാനം രണ്ട് ദിവസത്തിനുള്ളിൽ ; പാർട്ടി എന്ത് തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് കെ. മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ട നിർണ്ണായക പ്രഖ്യാപനം അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്ന് മുതിർന്ന നേതാവ് കെ. മുരളീധരൻ അറിയിച്ചു. മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരമനുസരിച്ച് 48 മണിക്കൂറിനുള്ളിൽ തീരുമാനമുണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെ. കരുണാകരൻ, ഉമ്മൻചാണ്ടി, എ.കെ. ആന്റണി തുടങ്ങിയവരുടെ പഴയ തലമുറ മാറി പുതിയ ആളുകൾ വരുമ്പോൾ അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഇത്തരം കാര്യങ്ങൾ കോൺഗ്രസ് രാഷ്ട്രീയത്തിൽ പതിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തർക്കങ്ങൾ പരിഹരിക്കാനുള്ള കൃത്യമായ മാർഗ്ഗങ്ങൾ കോൺഗ്രസിനുള്ളിലുണ്ട്. ഹൈക്കമാൻഡ് നേതാക്കളെ വിളിക്കുമ്പോൾ കാര്യങ്ങൾ അവതരിപ്പിക്കുമെന്നും അതിനുശേഷം ഹൈക്കമാൻഡ് ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പറഞ്ഞ നിലപാടിൽ തന്നെ താൻ ഉറച്ചുനിൽക്കുന്നുവെന്നും എന്നാൽ ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുക എന്നത് ഒരു കോൺഗ്രസുകാരന്റെ ചുമതലയാണെന്നും മുരളീധരൻ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഹാറൻപൂരിൽ കലക്ടറേറ്റ് വളപ്പിലെ പള്ളി പൊളിച്ചുമാറ്റിയ നടപടിയിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി അഖിലേഷ്...

0
ലക്നൗ: ഉത്തർപ്രദേശിലെ സഹാറൻപൂരിൽ കലക്ടറേറ്റ് വളപ്പിലെ പള്ളി പൊളിച്ചുമാറ്റിയ നടപടിയിൽ യോഗി...

ഇന്ത്യയും ചൈനയും തമ്മിലുള്ള ആദ്യ കോർപ്സ് കമാൻഡർ തല ചർച്ച ഇന്ന് നടക്കും

0
ഡൽഹി: അരുണാചൽ പ്രദേശിലെ എൽ.എസ്.സിക്ക് സമീപമുള്ള വാച്ച-ദാമൈ അതിർത്തി മീറ്റിംഗ് പോയിന്റിൽ...

ഭാരത് മാലാ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ നിർദേശിച്ച ഗ്രീൻ ഫീൽഡ് ഹൈവേ യാഥാർഥ്യമാക്കാൻ...

0
കാഞ്ഞിരപ്പള്ളി: വിഴിഞ്ഞം പദ്ധതിയുടെ പ്രയോജനം കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലക്ക് ലഭിക്കാൻ...

കൈപമംഗലം വാഹനാപകടത്തിൽ രൂക്ഷപ്രതികരണവുമായി സുരേഷ് ഗോപി

0
തൃശൂർ: കൈപമംഗലത്ത് തമിഴ്‌നാട് സ്വദേശികളായ എട്ട് പേരുടെ ദാരുണ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ...