കോണ്‍ഗ്രസില്‍ നിന്ന് ഇനിയൊന്നും കിട്ടാനില്ലെന്ന ധാരണയിലാവാം തോമസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത്, ശക്തമായ നടപടിയെടുക്കണം കെ മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ച്‌ കെ.വി തോമസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത് തെറ്റാണെന്നും നടപടി എടുത്തില്ലെങ്കില്‍ ശശി തരൂരിനോട് കൂടി ചെയ്യുന്ന അനീതിയാണെന്നും കെ.മുരളീധരന്‍ എം.പി. ‘കോണ്‍ഗ്രസില്‍ നിന്ന് ഇനിയൊന്നും കിട്ടാനില്ലെന്ന ധാരണയുടെ അടിസ്ഥാനത്തിലാവാം തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത്. ഏകാധിപതിയായ പിണറായി വിജയനെ വാനോളം പുകഴ്ത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്. എകെജിയുടെ പാരമ്പര്യമൊന്നും ഇന്നത്തെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.വി തോമസ് ഒരു വര്‍ഷമായി സിപിഎമ്മുമായി ചര്‍ച്ച നടത്തിയെന്ന കെ.സുധാകരന്റെ പ്രസ്താവനയെ കുറിച്ച്‌ മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അത്തരം ചര്‍ച്ചകളെ കുറിച്ച്‌ തനിക്ക് അറിയില്ലെന്നും മുരളീധരന്‍ മറുപടി നല്‍കി. ‘പിണറായി സ്തുതി അംഗീകരിക്കാന്‍ കഴിയില്ല. നരേന്ദ്ര മോദിയുടെ ദാസനാണ് പിണറായി വിജയന്‍. ബിജെപിയെ നേരിടാന്‍ ഇടതുപക്ഷത്തെ കൊണ്ട് മാത്രം കഴിയില്ല. കാറ്റ് അടിച്ചാല്‍ പറന്നുപോകുന്നവര്‍ ഭാരമുള്ളവനെ പരിഹസിക്കുന്നത് പോലെയാണിത്. ബിജെപി സര്‍ക്കാറിന് ബദലുണ്ടാക്കാനുള്ള ശ്രമം രാഹുല്‍ ഗാന്ധി തന്നെ നടത്തുന്നുണ്ടെന്നും’ അദ്ദേഹം പറഞ്ഞു.

അച്ചടക്കം ലംഘിച്ച കെ.വി തോമസിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് എഐസിസിക്ക് കത്ത് അയച്ചെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. കെ.വി തോമസ് എ.ഐ.സി.സി അംഗമായതിനാല്‍ കെ.പി.സി.സിക്ക് നടപടിയെടുക്കാന്‍ സാധിക്കില്ല. എ.ഐ.സി.സിയാണ് നടപടിയെടുക്കേണ്ടതെന്നും ചെയ്ത തെറ്റിന് തക്കതായ ശിക്ഷ നല്‍കാന്‍ കത്തിലൂടെ ആവശ്യപ്പെട്ടതായും കെ.സുധാകരന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നരേന്ദ്ര ധബോൽക്കർ വധക്കേസ് ; സച്ചിൻ അന്ദൂരെയ്ക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി

0
മുംബൈ : പ്രമുഖ യുക്തിവാദിയും സാമൂഹ്യപ്രവർത്തകനുമായ ഡോ. നരേന്ദ്ര ധബോൽക്കറിന്‍റെ വധക്കേസിൽ...

സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി

0
ഇടുക്കി: സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി. ആളുകൾ...

വിദ്യാർഥിയുടെ ആത്മഹത്യ : അനുനയ നീക്കം പാളി ; കോതമംഗലം എംഎ കോളേജിൽ പ്രതിഷേധം...

0
കൊച്ചി : കോതമംഗലത്ത് എഞ്ചിനീയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ...