കൊച്ചി: നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ട് കിലോ സ്വര്‍ണം പിടികൂടി.പാലക്കാട് സ്വദേശി റഹ‍്‍ലത്ത്, ഇടുക്കി പൈനാവ് സ്വദേശി രഞ്ജിത്ത് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
സൗദി അറേബ്യയില്‍ നിന്ന് വന്ന ഇവര്‍ നാല് ക്യാപ്സൂളുകളായാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. റഹ്‍ലത്തില്‍ നിന്ന് 991 ഗ്രാമും രഞ്ജിത്തില്‍ നിന്ന് 1,019 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.






























