പാർട്ടിക്കുള്ളിൽ ചർച്ച നടക്കുന്നില്ലെന്ന കെ മുരളീധരന്റെ പരാമർശം ; പിന്തുണയുമായി രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാർട്ടിക്കുള്ളിൽ ചർച്ച നടക്കുന്നില്ലെന്ന കെ മുരളീധരന്റെ രൂക്ഷ വിമർശനത്തെ പിന്തുണച്ച് രമേശ് ചെന്നിത്തല. പാർട്ടിയിൽ ചർച്ച വേണമെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷെ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പാർലമെൻറ് തെരഞ്ഞെടുപ്പിലേക്കാണ്. വടകരയിലെ സ്ഥാനാർത്ഥിയെ ഹൈക്കമാൻഡ് തീരുമാനിക്കും. തരൂരിന് മാത്രമല്ല എല്ലാ പ്രവർത്തകസമിതി അംഗങ്ങൾക്കും തരംഗമുണ്ടെന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് പറഞ്ഞ രമേശ് ചെന്നിത്തല പൊതുതെരഞ്ഞെടുപ്പിൽ 20 സീറ്റിലും യുഡിഎഫ് വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മോദിയും അമിത് ഷായും അടക്കമുള്ള മുതിർന്ന ബിജെപി നേതാക്കൾ കേരളത്തിൽ എത്താറുണ്ട്. വോട്ടു പിടിക്കുകയാണ് അവരുടെ ലക്ഷ്യം. എന്നാൽ ഇരുവരുടെയും സന്ദർശനം കേരള രാഷ്ട്രീയത്തിൽ ഒരു ചലനവും ഉണ്ടാക്കാൻ പോകുന്നില്ല. ബിജെപി ഒരു സീറ്റിലും ജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം നേതാവ് എം.വി.ജയരാജൻ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം...

സുരക്ഷാ പരിശോധനയ്ക്കിടെ വിമാന യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി ; 2 പേർക്ക്...

0
വാരാണസി : വാരണാസി വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ, എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരന്റെ...

കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യമന്ത്രി വീണാ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...