സംയുക്ത ചതയാഘോഷം ചരിത്ര വിജയമാക്കി മാറ്റണം ; കെ. പത്മകുമാർ

For full experience, Download our mobile application:
Get it on Google Play

പ്രമാടം : പത്തനംതിട്ടയിൽ ഇത്തവണ നടക്കുന്ന സംയുക്ത ചതയാഘോഷം ചരിത്ര വിജയമാക്കി മാറ്റാൻ എല്ലാ ശ്രീനാരായണീയരും രംഗത്തിറങ്ങണമെന്ന് എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ പറഞ്ഞു. യോഗ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം ശാഖാ യോഗങ്ങളെയും പോഷക സംഘടനകളെയും ചലനാത്മകമാക്കുവാനും സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായി സംഘടിപ്പിച്ച പ്രമാടം മേഖലാ പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊവിഡ് മഹാമാരികൾക്ക് ശേഷം നടക്കുന്ന സംയുക്ത ചതയാഘോഷമാണ് ഇത്തവണത്തേത്. നഗരത്തെ മഞ്ഞക്കടലാക്കി  മാറ്റാൻ എല്ലാ ശ്രീനാരായണീയരും പീതവർണ്ണ ധാരികളായി ഘോഷയാത്രയിൽ അണിനിരക്കണം. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ചതയാഘോഷത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. യൂണിയന്റെ കീഴിയിൽ ഗുരുപ്രസാദത്തിന് ഒരു വിഷു കൈനീട്ടം പദ്ധതിയിൽ ഉൾപ്പടുത്തി നിർമ്മാണം പൂർത്തീകരിക്കുന്ന വീടുകളുടെ താക്കോൽദാനവും പൊതുസമ്മേളനത്തിൽ ജനറൽ സെക്രട്ടറി നിർവ്വഹിക്കുമെന്നും സോഷ്യൽ മീഡിയകൾ വഴി സംഘടനയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വേട്ടയാടുന്ന ശക്തികളെ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ ഓരോ പ്രവർത്തകർക്കും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

യൂണിയൻ സെക്രട്ടറി ഡി. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. എം.എം. ബഷീർ മുഖ്യപ്രഭാഷണം നടത്തി. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശൻ, യൂണിയൻ  വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, കൗൺസിലർമാരായ ജി. സോമനാഥൻ, പി. സലിം കുമാർ, പി.വി. രണേഷ്, പി.കെ. പ്രസന്നകുമാർ, മൈക്രോഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാബിനറ്റ് പദവിക്കായി കേരള കോൺഗ്രസ് ; പി.ജെ ജോസഫിന് വയോജന കമ്മീഷൻ ചെയർമാൻ സ്ഥാനം...

0
തിരുവനന്തപുരം: കാബിനറ്റ് പദവി ആവശ്യത്തിലുറച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. വയോജന...

21 കാരിയായ മോഡലിനെ ജിം ട്രെയിനർ കുത്തിക്കൊലപ്പെടുത്തി

0
ഡൽഹി: ഡൽഹിയിലെ തിലക് നഗറിൽ വിദ്യാർത്ഥിനിയും മോഡലുമായ യുവതി വീട്ടിൽ മരിച്ച...

പഞ്ചസാരയ്ക്ക് പിന്നാലെ വിപണിയിൽ കോഴിമുട്ടയ്ക്കും വില കുതിക്കുന്നു

0
മുംബൈ : എഥനോൾ ഉത്പാദനത്തിനായി ചോളത്തിന്റെ ഉപയോഗം കുത്തനെ കൂട്ടിയത് രാജ്യത്ത്...

ഇന്ത്യ-അഫ്ഗാൻ ടി20 പരമ്പര ; സംപ്രേക്ഷണാവകാശം പാകിസ്ഥാൻ ട്രാൻസ്ഗ്രൂപ്പ് കമ്പനിക്ക്

0
ന്യൂഡൽഹി : ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ്...