ക്ഷേത്ര ചടങ്ങിൽ ജാതിവിവേചനം നേരിട്ടെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ക്ഷേത്രത്തിലെ പരിപാടിയില്‍ പൂജാരിയില്‍ നിന്ന് ജാതിവിവേചനം നേരിട്ടെന്ന് പട്ടികജാതി-ദേവസ്വം വകുപ്പു മന്ത്രി കെ. രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. ചടങ്ങില്‍ പൂജാരിമാര്‍ വിളക്ക് കൊളുത്തിയ ശേഷം തനിക്കു തരാതെ നിലത്ത് വച്ചു. അതേ വേദിയില്‍ വച്ചു തന്നെ ജാതിവിവേചനത്തിനെതിരെ പ്രതികരിച്ചു -കോട്ടയത്ത് നടന്ന ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കവേ മന്ത്രി പറഞ്ഞു. ”ഞാനൊരു ക്ഷേത്രത്തില്‍ ഒരു പരിപാടിക്ക് പോയി. അവിടെ ഒരു ഉദ്ഘാടന ചടങ്ങില്‍ മുഖ്യ പൂജാരി വിളക്ക് വച്ചു. വിളക്ക് കത്തിക്കാന്‍ എന്റെ നേര്‍ക്കുകൊണ്ടുവരികയാണെന്നു കരുതി നിന്നു ഞാന്‍. എന്നാല്‍, എന്റെ കൈയില്‍ തരാതെ സ്വന്തമായി കത്തിച്ചു. ആചാരമായിരിക്കും, അതിനെ തൊട്ടുകളിക്കേണ്ടെന്നു കരുതി ഞാന്‍ മാറിനിന്നു ”-മന്ത്രി പറഞ്ഞു.

”പിന്നീട് സഹപൂജാരിക്ക് അദ്ദേഹം വിളക്ക് കൈമാറി. അദ്ദേഹം കത്തിച്ചപ്പോഴും എനിക്ക് തരുമെന്നാണ് താന്‍ കരുതിയത്. എന്നാല്‍, എനിക്കു തരാതെ അതു നിലത്ത് വച്ചു. അത് എടുത്ത് കത്തിക്കാമെന്നാണ് ആദ്യം വിചാരിച്ചത്. എന്നാല്‍, പോയ് പണിനോക്കാന്‍ പറഞ്ഞെന്നു മാത്രമല്ല, ആ വേദിയില്‍ വച്ചു തന്നെ അതിനെതിരെ ഞാന്‍ പ്രസംഗിക്കുകയും ചെയ്തു. ഞാന്‍ തരുന്ന പൈസക്ക് നിങ്ങള്‍ക്ക് അയിത്തമില്ല. എനിക്ക് അയിത്തം കല്‍പിക്കുന്നു.” ഏത് പാവപ്പെട്ടവനും കൊടുക്കുന്ന പൈസയ്ക്ക് അവിടെ അയിത്തമില്ല. നമ്മള്‍ക്ക് അയിത്തമുണ്ട്. ആ പൂജാരിയെ ഇരുത്തിക്കൊണ്ടു തന്നെ ഇതെല്ലാം താന്‍ തുറന്നടിച്ചെന്നും മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതിനും കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനുമായി സംസ്ഥാനത്ത് മൂന്ന് പുതിയ പ്രത്യേക...

0
മലപ്പുറം: സംസ്ഥാനത്ത് ലഹരി മാഫിയകള്‍ക്കെതിരെ പോലീസ് ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്ന 'ഓപ്പറേഷന്‍ തൂഫാന്‍'...

സവാള വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടുമെന്ന് കൃഷി മന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: സവാള വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടുമെന്ന് കൃഷി മന്ത്രി ടി...

പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയില്‍ വകയാര്‍ മ്ലാന്തടത്ത് പൈപ്പ് പൊട്ടി റോഡ്‌ രണ്ടായി പിളര്‍ന്നു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വകയാര്‍ മ്ലാന്തടത്ത് വാട്ടര്‍...

കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയില്‍ നിന്നും പിന്മാറാന്‍ കഴിയുമെങ്കില്‍ പിന്മാറുമെന്ന് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയില്‍ നിന്നും പിന്മാറാന്‍ കഴിയുമെങ്കില്‍...