ട്രോളി ബാഗിനുള്ളില്‍ കണ്ടെത്തിയത് 19കാരിയുടെ മൃതദേഹമെന്ന് നിഗമനം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗിനുള്ളില്‍ കണ്ടെത്തിയ മൃതദേഹത്തിന് രണ്ടാഴ്ചയുടെ പഴക്കമുണ്ടെന്ന് പോലീസ്. പതിനെട്ടോ പത്തൊന്‍പതോ പ്രായമുള്ള യുവതിയുടേതാണ് മൃതേദഹം എന്നാണ് പ്രാഥമിക നിഗനം. നാല് കഷണങ്ങളാക്കിയ നിലയിലാണ് ട്രോളി ബാഗില്‍ മൃതദേഹം കണ്ടെത്തിയത്. കണ്ണൂരില്‍ നിന്നും ബംഗളുരുവിലേക്ക് പോകുന്ന പ്രധാന അന്തര്‍സംസ്ഥാന പാതയാണ് മാക്കൂട്ടം ചുരം. കേരളാ അതിര്‍ത്തിയില്‍ നിന്ന് 15 കീലോമീറ്ററോളം മാറി കര്‍ണാടക വനമേഖലയിലാണ് ചുരത്തിന് സമീപമുള്ള ഒരു കുഴിയില്‍ ബാഗിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

കര്‍ണ്ണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിരാജ്‌പേട്ട പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മൃതദേഹം വിരാജ്‌പേട്ട താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ധാരാളം പേര്‍ ദിനം പ്രതി സഞ്ചരിക്കുന്ന പാതയാണിത്. കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് കര്‍ണാടക പോലീസ് അറിയിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറ്റാറില്‍ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ വൃദ്ധയെ കാണാതായി : തെരച്ചില്‍ ശക്തമാക്കി വനപാലകരും...

0
ചിറ്റാർ : വനമേഖലയിൽ വിറക് ശേഖരിക്കാൻ പോയ വൃദ്ധമാതാവിനെ കാണാതായി. ചിറ്റാർ...

ലൈഫ് പദ്ധതി ഫണ്ട് തട്ടിപ്പ് : റാണി ലക്ഷ്മി അരുവാപ്പുലം പഞ്ചായത്തിലും ലക്ഷങ്ങളുടെ തട്ടിപ്പ്...

0
കോന്നി : ലൈഫ് ഭവന പദ്ധതി ഫണ്ട് തട്ടിപ്പ് കേസില്‍ പിടിയിലായ തണ്ണിത്തോട്...

റാന്നി താലൂക്ക് ആശുപത്രിയിൽ ഹെൽത്ത് ഇൻഷുറൻസ് സേവനങ്ങൾ തടസ്സപ്പെട്ടു : കിടപ്പു രോഗികൾ ദുരിതത്തിൽ

0
​റാന്നി : റാന്നി താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് ദിവസമായി ഹെൽത്ത്...

എം.എൽ.എ.യുടെ കത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ സ്ഥലംമാറ്റിയ സർക്കാർ ഉത്തരവ് വിവാദമാകുന്നു

0
ആലപ്പുഴ: എം.എൽ.എ.യുടെ കത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ സ്ഥലംമാറ്റിയ...