ആലുവയില്‍ കെ റെയില്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തുടര്‍ച്ചയായ രണ്ടാംദിനവും ആലുവ കുട്ടമശ്ശേരിയില്‍ കെ റെയില്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി. പോലീസ് സംരക്ഷണത്തില്‍ പ്രദേശത്ത് അടയാളക്കല്ലുകള്‍ സ്ഥാപിച്ചു. ഇനി തുടര്‍പ്രതിഷേധം ഒഴിവാക്കാന്‍ പൊതുസ്ഥലങ്ങളില്‍ മാത്രമാണ് കല്ലിടല്‍. പ്രതിഷേധത്തെ തുടര്‍ന്ന് കല്ലിടല്‍ നിര്‍ത്തിവെച്ച കുട്ടമശ്ശേരിയില്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലാണ് രാവിലെ ആദ്യം അടയാളക്കല്ല് സ്ഥാപിച്ചിരിക്കുന്നത്.

നാട്ടുകാര്‍ പ്രതിഷേധിച്ചെങ്കിലും കല്ലിടല്‍ തടഞ്ഞില്ല. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ റോഡിലേക്ക് ഇറങ്ങിയോടെ നാട്ടുകാര്‍ സംഘടിച്ചു, ഉദ്യോഗസ്ഥരെ തടഞ്ഞു. ഇതോടെ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. ഒരു വിഭാഗം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തെങ്കിലും സ്ത്രീകളടക്കമുള്ളവര്‍ സംഘടിച്ചതോടെ ഉദ്യോഗസ്ഥര്‍ വീണ്ടും വെട്ടിലായി. ഇതോടെ സ്വകാര്യ ഭൂമി ഒഴിവാക്കി പൊതുസ്ഥലങ്ങളില്‍ മാത്രം അടയാളക്കല്ല് സ്ഥാപിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

0
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു....

കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി....

മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ തുക നൽകാൻ ഒരുങ്ങി സർക്കാർ

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക...

വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി....