റാന്നി : വര്‍ഷങ്ങളായി നാട്ടുകാര്‍ ഉപയോഗിക്കുന്ന പൊതുകിണര്‍ സ്വകാര്യ വ്യക്തി കെട്ടി അടച്ചതായി പരാതി. ഇടമണ്‍ വാകത്താനം കുരിശടിക്കു സമീപത്തെ പഞ്ചായത്ത് വക കിണറാണ് മതിലു കെട്ടി സ്വകാര്യ വ്യക്തി കൈയ്യടക്കിയിരിക്കുന്നത്. പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലാണ് സംഭവം. പഞ്ചായത്തിന്‍റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ട കിണറാണ് കൈവശപ്പെടുത്തിയിരിക്കുന്നത്.
വര്‍ഷങ്ങളായി നാട്ടുകാര്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന പൊതുകിണറാണിത്. പഞ്ചായത്തില്‍ വ്യാപകമായി പൊതുകിണറുകള്‍ സ്വകാര്യ വ്യക്തികള്‍ കൈയ്യടുക്കുന്നതായി പരാതികള്‍ മുന്‍പും ഉയര്‍ന്നിരുന്നു. സംഭവത്തില്‍ വാര്‍ഡംഗം ജോയ്സി ചാക്കോ പഞ്ചായത്തിലും താലൂക്കിലും പരാതി നല്‍കി.






























