കെ – റെയിൽ വിനാശകരമായ പദ്ധതി – ജോസഫ്. എം. പുതുശ്ശേരി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തെ കടക്കെണിയിലാക്കുന്നതും സാധാരണക്കാരന് പ്രയോജനം ചെയ്യാത്തതും, പരിസ്ഥിതി വിനാശകരവുമായ കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് കെ റെയിൽ വിരുദ്ധ സമര ജില്ലാ ഐക്യദാർഢ്യ സമിതി ചെയർമാൻ ജോസഫ് എം. പുതുശ്ശേരി ഗവണ്മന്റിനോടാവശ്യപ്പെട്ടു.
കെ- റെയിൽ വിരുദ്ധ ഐക്യദാർഢ്യ സമിതി സംഘടിപ്പിച്ച കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പദ്ധതിക്ക് സാധ്യതാപഠനമോ, പരിസ്ഥിതി ആഘാത പഠനമോ, സാമൂഹിക ആഘാത പഠനമോ, ഡിപിആർ എന്നിവയൊന്നുമില്ലാതെ, സ്വന്തം മുന്നണിയിൽപോലും ചർച്ച ചെയ്യാതെ നടപ്പാക്കുവാൻ ശ്രമിക്കുന്നു എന്നതു തന്നെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതാണ്. ഏതു സമയവും ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമുണ്ടാകുന്ന കേരളത്തിൽ പരിസ്ഥിതി വിനാശകരമായ രീതിയിലാണ് പദ്ധതിയുമായി മുന്നോട്ടു പോകുന്നത്.

ഇതിന് അനുകൂലമായി സർക്കാർ നിരത്തുന്ന വാദങ്ങൾ യുക്തിക്ക് നിരക്കാത്തതാണ്. പദ്ധതിക്കു വേണ്ടി കുടിയൊഴിപ്പിക്കുന്ന ഇരുപതിനായിരം കുടുംബങ്ങൾ മാത്രമല്ല ഈ പദ്ധതിമൂലം പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിടേണ്ടി വരുന്ന മുഴുവൻ കുടുംബങ്ങളേയും ഇരകളാക്കിത്തീർക്കുന്ന പദ്ധതി കൂടിയാണ് കെ-റെയിൽ എന്ന് ജോസഫ് എം. പുതുശ്ശേരി പറഞ്ഞു.

ജനകീയ പ്രതിരോധ സമിതി ജില്ലാ വൈസ്സി പ്രസിഡന്റ് ജോർജ് മാത്യു കൊടുമൺ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ. അശോക് കുമാർ, റെജി മലയാലപ്പുഴ, സാമുവേൽ പ്രക്കാനം, കെ.ജി. അനിൽകുമാർ,സി.കെ.അർജ്ജുനൻ, സത്യചന്ദ്രൻ, ബേബി ചെരിപ്പിട്ടകാവ്, പി.കെ. ഭഗത്ത്, രതീഷ് രാമകൃഷ്ണൻ , സുരേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...