കെ റെയിലിന്റെ കല്ല് പിഴുതെറിയുമെന്ന് സതീശൻ ; അടി ഇനിയും കിട്ടുമെന്ന് എഎൻ ഷംസീർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ റെയിലിനെ ചൊല്ലി സഭയിൽ ഇന്നും രൂക്ഷമായ വാദപ്രതിവാദം. സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനെ ശക്തമായി എതിർത്ത വിഡി സതീശൻ, സ്ഥലത്ത് കല്ലിട്ടാൽ പിഴുതെറിയുമെന്ന് വ്യക്തമാക്കി. പദ്ധതിക്ക് പ്രതിപക്ഷത്തിന്റെ അനുമതി വേണ്ടെന്ന് പറഞ്ഞ എഎൻ ഷംസീർ സ്ഥലത്ത് സ്ഥാപിക്കുന്ന കല്ലുകൾ പിഴുതാൽ പോലീസിന്റെ അടി കിട്ടുമെന്ന് വ്യക്തമാക്കി.

കെ റെയിൽ ബോംബാണെന്ന് പറഞ്ഞത് സിപിഎമ്മാണെന്ന് സതീശൻ കുറ്റപ്പെടുത്തി. പദ്ധതിക്കെതിരായ സമരവുമായി മുന്നോട്ട് പോകും. ഈ ശനിയാഴ്ച കെ റെയിൽ വിരുദ്ധ ജനകീയ സദസ് തുടങ്ങും. കല്ല് പിഴുതെറിയുമെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ പദ്ധതി ഇടത് മുന്നണി പ്രകടനപത്രികയിൽ പറഞ്ഞതാണെന്ന ന്യായവാദം എഎൻ ഷംസീർ ഉന്നയിച്ചു. ജനങ്ങൾ അംഗീകരിച്ചതാണ്. പ്രതിപക്ഷത്തിൻറെ അനുമതി വേണ്ടെന്നും അല്ലാതെ തന്നെ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കമ്മീഷനടി ഞങ്ങൾക്കില്ലെന്നും നിങ്ങൾക്കുള്ളത് കൊണ്ടാണ് കമ്മീഷൻ കമ്മീഷനെന്ന് പറയുന്നതെന്നും കോടിയേരി എംഎൽഎ വിമർശിച്ചു. കെ റെയിൽ ഇല്ലാത്ത സ്ഥലത്തും ഉരുൾപൊട്ടുമെന്ന് ഷംസീർ പിസി വിഷ്ണുനാഥിനുള്ള മറുപടിയിൽ പറഞ്ഞു. പരിസ്ഥിതിയെ ഒരു തരത്തിലും ബാധിക്കില്ല. ബിജെപി ഓഫീസിൽ കെ സി വേണുഗോപാലിന്റെ പടം വെച്ച് ആരാധിക്കുന്നുവെന്ന് ഷംസീർ കളിയാക്കി. വികസനത്തെ എല്ലാം എതിർക്കുന്ന നിലപാടാണ് കോൺഗ്രസിനെന്നും അദ്ദേഹം വിമർശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...

ഗവ. സ്കൂളുകളുടെ ശോചനീയാവസ്ഥ തുറന്നുകാട്ടി സിജെപി

0
മുംബൈ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് ശേഷം സിജെപി...