കെ റെയിൽ കേരളത്തിന്റെ അഭിമാന പദ്ധതി : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം–-കാസർകോട്‌ സെമി ഹൈസ്പീഡ്‌ റെയിൽവേ (-കെ റെയിൽ ) കേരളത്തിന്റെ അഭിമാന പദ്ധതിയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അനാവശ്യമായ എതിർപ്പിൽനിന്ന്‌ യു.ഡി.എഫ്‌ പിൻമാറണം. നമുക്ക്‌ മാത്രമല്ല, ഭാവി തലമുറയ്‌ക്കുകൂടി വേണ്ടിയുള്ളതാണ്‌. വലിയ മാറ്റമാണ്‌ ഉണ്ടാകാൻ പോകുന്നത്‌. തിരുവനന്തപുരത്തുനിന്ന്‌ ഒന്നര മണിക്കൂർകൊണ്ട്‌ എറണാകുളത്തേക്കും തിരിച്ചും യാത്ര ചെയ്യാമെന്നത്‌ ഒട്ടേറെ മേഖലയ്‌ക്ക്‌ പ്രയോജനപ്പെടും. കാറിൽപ്പോലും നാലു മണിക്കൂറിലധികം വേണം. കുറഞ്ഞ സമയത്തിൽ കാസർകോട്‌ എത്താം.

എന്ത്‌ വികസനപദ്ധതി വന്നാലും എതിർക്കുകയെന്ന സമീപനം ആരെടുത്താലും ജനം അംഗീകരിക്കില്ല. അനിവാര്യമായ പദ്ധതിയാണിത്‌. അതുമായി സഹകരിക്കുകയാണ്‌ യു.ഡി.എഫ്‌ ചെയ്യേണ്ടത്‌. പദ്ധതി വരുമ്പോൾ സ്വാഭാവികമായും ചിലർക്ക്‌ ബുദ്ധി മുട്ടുണ്ടാകും. അവർക്ക്‌ എല്ലാ സംരക്ഷണവും ഉറപ്പു നൽകിയിട്ടുണ്ട്‌. സ്ഥലത്തിനും കെട്ടിടത്തിനും കാലത്തിന്‌ അനുസൃതമായ നഷ്ടപരിഹാരം നൽകും. കൃത്യമായ പുനരധിവാസ പദ്ധതിയുണ്ടാകും.

നാടിന്‌ ഗുണകരമായ പദ്ധതി നടപ്പാക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്‌, അത്‌ പിടിവാശിയല്ല. അനാവശ്യ എതിർപ്പുകളുടെ പേരിൽ പദ്ധതി ഉപേക്ഷിക്കാനും കഴിയില്ല. നാടിന്റെ ഭാവി പ്രധാനമായി കാണുന്നുണ്ടെങ്കിൽ യു.ഡി.എഫ്‌ സമീപനം മാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...