കെ-റെയിൽ പ്രതിഷേധത്തിനിടെ ചവിട്ടേറ്റയാൾ പോലീസുകാരനെതിരെ പരാതി നൽകി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കഴക്കൂട്ടത്ത് കെ-റെയില്‍ വിരുദ്ധ സമരത്തിനിടെ പോലീസ് ഉദ്യോഗസ്ഥ‍​ന്‍റെ ചവിട്ടേറ്റ പള്ളിപ്പുറം കുഴിവിള പുത്തന്‍വീട്ടില്‍ ജോയി​ പോലീസ് കംപ്ലയിന്‍റ്​ അതോറിറ്റി, പട്ടികജാതി കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക്​ പരാതി നല്‍കി. മംഗലപുരം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ ഷബീറിനെ പുറത്താക്കണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്​. ഏപ്രില്‍ 22ന്​ കരിച്ചാറയില്‍ നടന്ന കെ-റെയില്‍ കല്ലിടല്‍ പ്രതിഷേധത്തിനിടെയാണ്​ ജോയിക്ക്​ നേരെ പോലീസുകാര‍ന്‍റെ അതിക്രമമുണ്ടായത്​. മുന്‍വൈരാഗ്യം തീര്‍ക്കുന്നതിന്​ മനഃപൂര്‍വം ഷബീര്‍ തന്നെ ആക്രമിക്കുകയായിരുന്നെന്നാണ്​ ​പരാതിയില്‍ ആരോപിക്കുന്നത്​.

പൊതുപ്രവര്‍ത്തകനായ തനിക്കു​നേരെ മംഗലപുരം പോലീസ്​ സ്​റ്റേഷനില്‍ വെച്ചും ഈ സംഭവത്തിന്​ മുമ്പും​ ഒരു ദിവസവും മോശമായി പെരുമാറിയെന്നു പരാതിയില്‍ പറയുന്നു. പ്രതിഷേധത്തിനിടെതന്നെ കണ്ട പോലീസുകാരന്‍ അസഭ്യം പറഞ്ഞ്​ ത‍ന്‍റെ അരികിലേക്ക്​ എത്തുകയും അടിവയറ്റില്‍ ബൂട്ടുകൊണ്ട്​ ചവിട്ടുകയുമായിരുന്നു. അതിനു​ ശേഷം അടിവയറ്റില്‍ വേദനയും മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും 45കാരനായ ജോയി ആരോപിക്കുന്നു. ഷബീറിനെതിരെ മനുഷ്യാവകാശ കമീഷന്‍ നേരത്തേതന്നെ അന്വേഷണത്തിന്​ ഉത്തരവിട്ടിരുന്നു. പട്ടികജാതി കമീഷനും പോലീസ്​ കംപ്ലയിന്‍റ്​ അ​തോറിറ്റിയും ഉചിത നടപടി കൈക്കൊള്ളണമെന്നാണ്​ പരാതിക്കാര‍ന്‍റെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....