Tuesday, April 23, 2024 7:52 pm

വൈദ്യുതി പ്രതിസന്ധി രണ്ട് ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്ന് കെ.കൃഷ്ണൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലെ വൈദ്യുതി പ്രതിസന്ധി രണ്ട് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് വൈദ്യുത മന്ത്രി കെ.കൃഷ്ണന്‍കുട്ടി. താപവൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായതിനെ തുടര്‍ന്നാണ് പ്രതിസന്ധി ഉടലെടുത്തത്. രണ്ട് ദിവസത്തേക്ക് ചെറിയ നിയന്ത്രണമുണ്ടാകും. പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

ആന്ധ്രാപ്രദേശിലെ കമ്പനിയുമായി വൈദ്യുതി വാങ്ങാന്‍ കരാര്‍ ഒപ്പിടാനുള്ള ശ്രമമാരംഭിച്ചിട്ടുണ്ട്. കോഴിക്കോട് ഡീസല്‍ വൈദ്യുതിനിലയവും ഉപയോഗപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് വൈകീട്ട് 15 മിനിട്ട് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചിരുന്നു. വൈകീട്ട് 6.30നും 11.30നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക. നഗര പ്രദേശങ്ങള്‍, ആശുപത്രികള്‍ അടക്കമുള്ള അവശ്യ സേവന ഫീഡറുകളില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല.

അതോടൊപ്പം വൈദ്യുതി നിയന്ത്രണ സമയത്ത് എല്ലാ ഉപഭോക്താക്കളും വീടുകളില്‍ കുറഞ്ഞത് മൂന്ന് പോയിന്‍റുകളെങ്കിലും കുറച്ച്‌ വൈദ്യുതി ഉപയോഗിച്ച്‌ സഹകരിക്കണമെന്നും കെ.എസ്.ഇ.ബി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു. രാജ്യത്തെ താപനിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം കാരണം വൈദ്യുതി ഉല്‍പാദനത്തില്‍ കുറവ് വന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സാമൂഹ്യ നീതി , സാമ്പത്തിക നീതി എന്നിവ ഉറപ്പിക്കാൻ കോൺഗ്രസിനെ കഴിയു ; മല്ലികാർജ്ജുൻ...

0
ചെങ്ങന്നൂർ: ഭരണഘടനയെ സംരക്ഷിക്കാനും ജനാധിപത്യം നിലനിർത്താനും മതേതരത്വം സംരക്ഷിക്കാനും ന്യൂനപക്ഷങ്ങളുടെ അവകാശം...

പത്രിക തള്ളിയതിന് പിന്നാലെ സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ കാണാനില്ല

0
അഹമ്മദാബാദ്: സൂറത്തിലെ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി...

ഐരവൺ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ പൊങ്കാല നടന്നു

0
കോന്നി : ഐരവൺ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ പൊങ്കാലക്ക് രാവിലെ...