Wednesday, July 2, 2025 1:10 pm

സി​ൽ​വ​ർ ലൈ​ൻ പദ്ധതിക്കെതിരായ പ്രതിഷേധം : ‘കാ​വ​ൽ പ​ദ്ധ​തി​’യു​ടെ മ​റ​വി​ൽ അ​ടി​ച്ചൊ​തു​ക്കാ​ൻ ആ​ഭ്യ​ന്ത​ര വ​കു​പ്പ്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : തി​രു​വ​ന​ന്ത​പു​രം- കാ​സ​ര്‍​കോ​ട്​ അ​ര്‍​ധ അ​തി​വേ​ഗ റെ​യി​ല്‍ പ​ദ്ധ​തി​ക്ക്​ (സി​ല്‍​വ​ര്‍ ലൈ​ന്‍) എതിരായ ജ​ന​കീ​യ പ്ര​തി​ഷേ​ധം ‘കാ​വ​ല്‍ പ​ദ്ധ​തി​’യു​ടെ മ​റ​വി​ല്‍ അ​ടി​ച്ചൊ​തു​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര വ​കു​പ്പ്. സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍, ഗു​ണ്ട​ക​ള്‍, മ​ണ്ണ്​-​മ​യ​ക്കു​മ​രു​ന്ന്​ മാ​ഫി​യ, ക്വ​ട്ടേ​ഷ​ന്‍ സം​ഘാം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രെ പി​ടി​കൂ​ടാ​ന്‍ ഡി.​ജി.​പി ആ​രം​ഭി​ച്ച ‘ഓ​പ​റേ​ഷ​ന്‍ കാ​വ​ല്‍’ പ​ദ്ധ​തി​യാ​ണ്​ മ​നു​ഷ്യാ​വ​കാ​ശ, സാ​മൂ​ഹി​ക, പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ത​ല്‍ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​നം പോ​ലു​മി​ല്ലാ​ത്ത സ്ത്രീ​ക​ളെ​വ​രെ കു​ടു​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സി​ല്‍​വ​ര്‍ ലൈ​നി​നെ എ​തി​ര്‍​ക്കു​ന്ന സാ​മൂ​ഹി​ക-​പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​ധാ​ര്‍ കാ​ര്‍​ഡ്, വി​ലാ​സം, സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ പോ​ലീ​സ്​ ശേ​ഖ​രി​ക്കു​ന്നു​ണ്ട്.

ഇ​വ​രെ ഗു​ണ്ടാ​പ​ട്ടി​ക​യി​ല്‍​പെ​ടു​ത്തു​ക മാ​ത്ര​മ​ല്ല, നേ​രി​ട്ട്​ വി​ളി​ച്ച്‌​ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. സ്വ​കാ​ര്യ സ്ഥാ​പ​ന ജീ​വ​ന​ക്കാ​ര്‍, കോ​ളേ​ജ്​ അ​ധ്യാ​പ​ക​ര്‍, ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ ഗു​ണ്ടാ​പ​ട്ടി​ക​യി​ല്‍​പ്പെ​ട്ടു. പ​ല​രും ജോ​ലി ന​ഷ്ട​മാ​കു​മെ​ന്ന ഭ​യ​ത്താ​ലും ഒ​റ്റ​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യാ​ലും വി​വ​രം പു​റ​ത്തു​പ​റ​യാ​തി​രി​ക്കു​ക​യാ​ണ്. ജ​ന​കീ​യ​സ​മ​രം അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ നി​യ​മ​വി​രു​ദ്ധ​വും രാ​ഷ്ട്രീ​യ പ്രേ​രി​ത​വു​മാ​യ മാ​ര്‍​ഗം മു​മ്പും സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച​താ​യി ആ​രോ​പ​ണ​മു​യ​ര്‍​ന്നി​രു​ന്നു. ഗെ​യി​ല്‍ പൈ​പ്പ്​ ലൈ​നി​ന്​ എ​തി​രാ​യ സ​മ​ര​ത്തെ ഒ​റ്റ​പ്പെ​ടു​ത്താ​ന്‍ ഇ​സ്​​ലാ​മി​ക തീ​വ്ര​വാ​ദ​മെ​ന്ന ആ​ക്ഷേ​പം ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ഉ​ന്ന​യി​ച്ചി​രു​ന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തീവ്ര ക്രിസ്ത്യൻ സംഘടനയായ കാസ ക്രിസ്ത്യൻ സമൂഹത്തിൽ മുസ്‌ലിം വിരോധം വളർത്തുന്നുവെന്ന് മന്ത്രി സജി...

0
ആലപ്പുഴ: തീവ്ര ക്രിസ്ത്യൻ സംഘടനയായ കാസ ക്രിസ്ത്യൻ സമൂഹത്തിൽ മുസ്‌ലിം വിരോധം...

സഹോദരങ്ങളായ ബിജെപി പ്രവർത്തകരെ കൊല്ലാൻ ശ്രമിച്ച 12 സിപിഎം പ്രവർത്തകർക്ക് 7 വർഷം തടവ്

0
കണ്ണൂർ : കണ്ണൂരിൽ സഹോദരങ്ങളായ ബിജെപി പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...

കണ്ണൂർ മാട്ടൂലിൽ പുളിമൂട്ടിന് സമീപം അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു

0
കണ്ണൂർ : കണ്ണൂർ മാട്ടൂലിൽ പുളിമൂട്ടിന് സമീപം അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു....

ബി ​ആ​ൻ​ഡ് സി ​ബ്ലോ​ക്കിന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ; പത്തനംതിട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി...

0
പ​ത്ത​നം​തി​ട്ട : ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ബി ​ആ​ൻ​ഡ് സി ​ബ്ലോ​ക്കി​ൽ...