ചാലയില്‍ സ്ഥാപിച്ച മുഴുവന്‍ കെ.റെയില്‍ സര്‍വേക്കല്ലുകളും കെ.സുധാകരന്റെ നേതൃത്വത്തില്‍ പിഴുതുമാറ്റി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ചാലയില്‍ കെ. റെയില്‍ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച മുഴുവന്‍ സര്‍വേക്കല്ലുകളും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റ നേതൃത്വത്തില്‍ പിഴുതുമാറ്റി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 32-ാം വാര്‍ഡായ ചാലയിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച അമ്പതോളം കുറ്റികളാണ് സുധാകരന്റെ നേതൃത്വത്തില്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിഴുതുമാറ്റിയത്.

കേരളത്തില്‍ ഒരു സര്‍വേക്കല്ലുപോലും  സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് കെ. സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. പിണറായി വിജയന്‍റെ ഏകാധിപത്യ പ്രവണതയെ ഉള്‍ക്കൊണ്ടു പോകുന്ന പ്രശ്നമില്ല. സമൂഹികാഘാത പഠന റിപ്പോര്‍ട്ട് എന്തായാലും കെ റെയില്‍ കൊണ്ടുവരുന്ന പിണറായിക്ക് വീതം കിട്ടിയ സ്ഥലമല്ല കേരളമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.

സര്‍വേക്കല്ലുകള്‍ സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സ്ഥലത്ത് സംഘര്‍ഷമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസുകാരും കെ. റെയില്‍ ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെയാണ് കെ. സുധാകരനും കണ്ണൂര്‍ ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജും സംഘര്‍ഷ സ്ഥലത്തെത്തിയത്. സര്‍വേക്കല്ലുകള്‍ സ്ഥാപിച്ച വീടുകളില്‍ സന്ദര്‍ശനം നടത്തിയ സുധാകരന്‍ ഉടമകളില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞു. തുടര്‍ന്നാണ് സര്‍വേക്കല്ലുകള്‍ സുധാകരന്‍റെ നേതൃത്വത്തില്‍ പിഴുതുമാറ്റിയത്.

രാവിലെ സ്വകാര്യ ഭൂമിയില്‍ സ്ഥാപിക്കാനുള്ള സര്‍വേകല്ലുമായി എത്തിയ വാഹനം സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ചാല യുണിറ്റിന്റെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. മുദ്രാവാക്യവുമായെത്തിയ സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകരും നാട്ടുകാരുമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് ചാല അമ്പലത്തിന് സമീപം പ്രതിഷേധ യോഗം നടത്തി. പ്രതിഷേധിച്ച മുപ്പതോളം സമരക്കാരെ എടക്കാട് പോലീസ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ടിനി ടോമിനെതിരായ കേസിൽ രഹസ്യമൊഴി നൽകി അൻസിബ

0
കൊച്ചി: നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ...