നിയമസഭാ സമ്മേളനം കഴിയുമ്പോൾ അപകടകരമായ സ്വകാര്യ വൽക്കരണം കേരളത്തിൽ നടപ്പിലാക്കുന്നതായി ജനങ്ങൾക്ക് ബോധ്യമായെന്ന് കെ രാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭാ സമ്മേളനം കഴിയുമ്പോൾ അപകടകരമായ സ്വകാര്യ വൽക്കരണം കേരളത്തിൽ നടപ്പിലാക്കുന്നതായി ജനങ്ങൾക്ക് ബോധ്യമായെന്ന് കെ രാജൻ. കേരളം കടക്കെണിയിൽ ആണെന്ന് വാദിച്ചുകൊണ്ട് യുഡിഎഫ് സർക്കാർ സ്വകാര്യ വൽക്കരണം നടപ്പാക്കുന്നതായും അദ്ദേ​ഹം പറഞ്ഞു. അതിൽ ഒരു ഉദാഹരണമാണ് അദാനിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദമെന്നും അദ്ദേഹം പറഞ്ഞു. ഗവണ്മെൻ്ററിയാതെ അദാനിക്ക് എംഎസ് സിയുമായി ധാരണയാകാൻ പറ്റുമോ എന്ന ചോദ്യം ഉയർന്നപ്പോൾ കേരളത്തിന് വിവരമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടിയെന്നും അദ്ദേഹം വിമർശിച്ചു.

സഭ പിരിയുന്ന ദിവസം അദാനി ഗ്രൂപ്പ് കേരളത്തെ വിവരം അറിയിച്ചുവെന്ന് പറയുന്നത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ധാരണ ഉണ്ടായതിൽ അദാനിയോട് വിശദീകരണം ചോദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ റിവേഴ്സ് റെമിറ്റൻസ് പരാമർശത്തിലും കെ രാജൻ പ്രതികരിച്ചു. പ്രവാസികളെ കുറിച്ച് അഭിമാനം കൊള്ളുന്നവരാണ് നമ്മളെന്നും വിഡി സതീശൻ്റെ അഭിപ്രായം ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അത്ര വിലകുറഞ്ഞ അഭിപ്രായം പാടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വേണ്ടത് പോലെ ആലോചിച്ചാണ് പറഞ്ഞതെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ; ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാൾ മൂന്നു...

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...