കല്ലിടാന്‍ റവന്യൂ വകുപ്പ് പറഞ്ഞിട്ടില്ല : കെ റെയില്‍ അധികൃതരുടെ വാദം നഷേധിച്ച്‌ മന്ത്രി കെ രാജന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ കല്ലിടാന്‍ നിര്‍ദേശിച്ചത് റവന്യൂ വകുപ്പാണെന്നെ കെ റെയില്‍ അധികൃതരുടെ വാദം നഷേധിച്ച്‌ മന്ത്രി കെ രാജന്‍. കല്ലിടുന്നത് റവന്യൂവകുപ്പ് അല്ല. കല്ലിടാന്‍ റവന്യൂവകുപ്പ് നിര്‍ദ്ദേശിച്ചിട്ടില്ല. കെ റെയിലിന്റെ ആവശ്യപ്രകാരമാണ് റവന്യൂ വകുപ്പ് കല്ലിട്ടത്. ഉത്തരവാദിത്തമില്ലാതെ എന്തെങ്കിലും പറയരുത്. സാമൂഹികാഘാത പഠനം എതിരായാല്‍ കല്ലുകള്‍ എടുത്തുമാറ്റും. ഭീഷണിപ്പെടുത്തി ആരില്‍ നിന്നും ഭൂമി ഏറ്റെടുക്കില്ല. റവന്യൂവകുപ്പ് സ്ഥലമേറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ ഏജന്‍സി മാത്രമാണ്.

റിക്വസിഷന്‍ ഏജന്‍സി പറയുന്നതനുസരിച്ച്‌ അവര്‍ക്കാവശ്യമായ ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പ് നല്‍കുകയും അതനുസരിച്ചുള്ള നടപടി ക്രമങ്ങള്‍ മുന്നോട്ട് പോകുകയാണ് ചെയ്യാറ് എന്നുമായിരുന്നു മന്ത്രി വിശദീകരിച്ചത് എന്നാല്‍ കല്ലിടാന്‍ തീരുമാനമെടുത്തത് റവന്യൂ വകുപ്പെന്നായിരുന്നു കെ റെയിലിന്റെ ആദ്യത്തെ വിദശീകരണം. മന്ത്രിയുടെ പ്രതികരണം വന്നതിന് പിന്നാലെ കല്ലിടാന്‍ നിര്‍ദ്ദേശിച്ചത് റവന്യൂ വകുപ്പെന്ന വാര്‍ത്ത നിഷേധിച്ച്‌ കെ റെയില്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടു. എന്നാല്‍ കല്ലിടാന്‍ നിര്‍ദ്ദേശിച്ചത് ആരെന്ന് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അന്താരാഷ്ട്ര യോഗാ ദിനം ; ജില്ലാ പോലീസ് ആസ്ഥാനത്ത് യോഗ പരിശീലനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ...

യുവാക്കൾ രാഷ്ട്രീയം സംസാരിക്കുകയും രാഷ്ട്രീയത്തിൽ ഇടപെടുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത : ഡോ.കെ സി...

0
കോട്ടയം: ഇന്ന് രാജ്യം തൊഴിലില്ലായ്‌മയുടെയും വർഗീയതയുടെയും ഫാസിസത്തിന്റെയും നടുവിലൂടെ കടന്ന് പോവുകയാണെന്ന്...

​’പ്രധാനെ മാറ്റൂ, അല്ലെങ്കിൽ ചരിത്രം കണ്ട ഏറ്റവും കഴിവുകെട്ട പ്രധാനമന്ത്രിയാകൂ’ ; നരേന്ദ്ര മോദിക്കെതിരെ...

0
ന്യൂഡല്‍ഹി: മോദിക്കെതിരെ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

തന്നെ വേട്ടയാടാൻ ചില ‘പുല്ലന്മാർ’ ഒട്ടനവധി തവണ ശ്രമിച്ചിട്ടും ഒന്നും നടന്നില്ല ; വെള്ളാപ്പള്ളി...

0
ദില്ലി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിലും കെ കെ മഹേശന്‍റെ മരണത്തിലും ഉയരുന്ന...