സര്‍വേ സംഘം പോലീസ് സംരക്ഷണത്തില്‍ മാമലയില്‍ ; പ്രതിഷേധം ശക്തം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സില്‍വര്‍ലൈന്‍ കല്ലിടുന്നതിനെതിരെ മാമലയിലും പ്രതിഷേധം. സര്‍വേസംഘം പോലീസ് സംരക്ഷണത്തില്‍ മാമലയില്‍ എത്തി. സാറ്റ്‌ലൈറ്റ് സര്‍വേ നടത്താനുള്ള നടപടികള്‍ തുടങ്ങി. പിറവത്ത് ആദ്യം സര്‍വേ നടത്തുമെന്നായിരുന്നു വിവരം. കല്ലിടുന്നത് തടയാന്‍ മണീടിലും പിറവത്തും നാട്ടുകാര്‍ സംഘടിച്ചു. കോട്ടയത്തു സര്‍വെ നിര്‍ത്തി. നട്ടാശേരിയില്‍ സില്‍വര്‍ലൈന്‍ കല്ലിടുന്നതിനെതിരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം. കല്ലുകള്‍ നാട്ടുകാര്‍ പിഴുതെടുത്ത് കല്ല് കൊണ്ടുവന്ന വാഹനത്തില്‍ തന്നെ തിരികെയിട്ടു.

ഇന്നു രാവിലെയാണ് പന്ത്രണ്ടിടത്ത് കല്ലുകള്‍ സ്ഥാപിച്ചത്. കൗണ്‍സിലറും തഹസില്‍ദാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സംഘര്‍ഷത്തിലേക്ക് പ്രതിഷേധം നീങ്ങിയതോടെ കല്ലിടല്‍ നിര്‍ത്തി വെച്ചു. കല്ലുകള്‍ കൊണ്ടുവന്ന വാഹനവും നാട്ടുകാര്‍ തടഞ്ഞിട്ടു. പിഴുതെടുത്ത കല്ലുകള്‍ പെരുമ്പായിക്കാട് വില്ലേജ് ഓഫിസിന് മുന്നില്‍ സ്ഥാപിക്കാനാണ് നാട്ടുകാരുടെ തീരുമാനം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സന്നാഹം തുടരുകയാണ്.

അതേസമയം എറണാകുളം പിറവത്ത് നിര്‍ത്തിവെച്ച സില്‍വര്‍ ലൈന്‍ സര്‍വേ ഇന്ന് പുനരാരംഭിക്കും. സര്‍വേ നടത്തും എന്ന വിവരത്തെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഈ പ്രദേശങ്ങളില്‍ സംഘടിച്ചിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളും നെല്‍പ്പാടങ്ങളുമുള്‍പ്പെടുന്ന മേഖലയിലെ സര്‍വേയും കല്ലിടലും ഏത് വിധേനയും തടയാനാണ് ഇവരുടെ നീക്കം. ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ സുരക്ഷനല്‍കുമെന്ന് പോലീസും വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മേയര്‍ കെയര്‍ പദ്ധതി’ യുടെ പേരില്‍ വന്‍ തട്ടിപ്പ് ; തിരുവനന്തപുരം കോര്‍പറേഷനെതിരെ അഴിമതി...

0
തിരുവനന്തപുരം : കോര്‍പ്പറേഷനെതിരെ അഴിമതി ആരോപണവുമായി എല്‍ഡിഎഫ്. മേയര്‍ കെയര്‍ പദ്ധതിയുടെ...

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ് : വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടി ;...

0
കൊച്ചി : സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വാര്‍ത്താക്കുറിപ്പ്...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം ; കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം ; തിരുവോണ...

0
ബെം​ഗളൂരു: പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം. മൈസൂരു...

അനുമതിയില്ലാതെ സ്കൂളിൽ കയറി, ക്ലാസ്സ് മുറികളിൽ ഇരുന്നു ; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കയ്ക്കെതിരെ...

0
മുംബൈ : അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിക്കുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന...