തിരുവനന്തപുരം: റവന്യൂവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റി (ഐ.എല്‍.ഡി.എം ) ന്റെ നേതൃത്വത്തില്‍ ദുരന്ത നിവാരണത്തില്‍ ആരംഭിക്കുന്ന എം.ബി.എ കോഴ്സ് രാജ്യത്ത് ആദ്യമായാണെന്ന് മന്ത്രി കെ. രാജൻ.എം.ബി.എ കോഴ്സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഐ.എല്‍.ഡി.എമ്മിനെ സെന്റര്‍ ഫോര്‍ എക്സലൻസാക്കി ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം. എ.ഐ.സി.ടി.ഇ അംഗീകാരത്തോടെ കേരള സര്‍വകലാശാല സിലബസിന്റെ അടിസ്ഥാനത്തിലാണ് എം.ബി.എ കോഴ്സ് ആരംഭിച്ചിട്ടുള്ളത്. ദുരന്തങ്ങളുടെ വ്യാപ്തികള്‍ അനുഭവിക്കുകയും നിവാരണ ലഘൂകരണത്തില്‍ പങ്കാളികളാകുകയും ചെയ്ത പ്രഗല്‍ഭരായവരുടെ അനുഭവങ്ങള്‍ കോഴ്സിന്റെ ഭാഗമായി പങ്കുവെക്കും. സിലബസുകള്‍ക്കപ്പുറം ദുരന്ത നിവാരണ ലഘൂകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി മാറാനുള്ള മനസ് ഉണ്ടാവുക എന്നതാണ് പ്രധാനം.
റവന്യൂ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്ന ഒരു സ്ഥാപനത്തിനപ്പുറം ഇൻഫര്‍മേഷൻ ബ്യൂറാ, കോള്‍ സെന്റര്‍ എന്നിവ തുടങ്ങാൻ ഐ.എല്‍.ഡി എമ്മിന് സാധിച്ചു. പ്രളയത്തിനു ശേഷം കേരളത്തിലെ പുഴകള്‍ക്ക് മാര്‍ക്ക് രേഖപ്പെടുത്തുകയും പുസ്തകങ്ങളായി പൊതു സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാനും സാധിച്ചു. പ്രളയ ബാധിതരായവരുടെ മാനസികാരോഗ്യ ക്ലിനിക്കായി പ്രവര്‍ത്തിച്ചും ഐ.എല്‍.ഡി.എം മാതൃകയായി. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന വരള്‍ച്ചയും പ്രളയവുമടക്കമുള്ള ദുരന്തങ്ങളെ മുൻകൂട്ടി തിരിച്ചറിഞ്ഞ് ദുരന്ത ലഘൂകരണത്തിനും നിവാരണത്തിനും കഴിയുന്ന വരായി ഈ ബാച്ചില്‍ പ്രവേശനം നേടിയ എം.ബി.എ ബിരുദധാരികള്‍ മാറണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ഐ.എല്‍.ഡി.എം കാമ്പസില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ സജിത് ബാബു സ്വാഗതം പറഞ്ഞു. ചടങ്ങില്‍ കേരള സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം ഡോ. ചന്ദ്രശേഖരനെ മന്ത്രി ആദരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























