മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ. യാത്രക്കാരന്റെ പരാതിയിലാണ് കൊട്ടാരക്കര ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർ അഭിജിത്തിനെതിരെ മോട്ടോർ വാഹന വകുപ്പ് അധികൃതർ നടപടി എടുത്തത്. ലൈസൻസ് രണ്ടുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഇന്നലെ ഓഫീസിൽ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാണ് നടപടി. സസ്പെൻഷന് പുറമേ മോട്ടോർ വാഹന വകുപ്പിന്റെ ട്രാഫിക് ബോധവൽക്കരണ ക്ലാസിലും പങ്കെടുക്കണമെന്നാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നിർദ്ദേശം നൽകിയിരിക്കുന്നത്. കൊട്ടാരക്കര കൊല്ലം റൂട്ടിലെ കെഎസ്ആർടിസി ബസിൽ 18ന് രാവിലെ 6 നായിരുന്നു നടപടിക്കു കാരണമായ സംഭവം.

ബസ്സിലെ യാത്രക്കാരൻ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ മാധ്യമങ്ങൾക് ലഭിച്ചതോടെയാണ് വിവാദമായത്. ഈ മാസം 18-ന് രാവിലെ ആറ് മണിയോടെയായിരുന്നു വിവാദപരമായ സംഭവം നടന്നത്. ഇയാളുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ് : അന്വേഷണ സംഘം ഫയലുകൾ ആവശ്യപ്പെട്ട് ഇന്ന് സർക്കാരിന് കത്ത്...

0
തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക...

കൊല്ലത്ത് കസ്റ്റഡിയിലെടുത്ത പ്രതി പോലീസ് സ്റ്റേഷനിൽനിന്ന് ഇറങ്ങിയോടി ; വ്യാപക തിരച്ചിൽ

0
കൊല്ലം: മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി. എഴുകോൺ പുത്തൻനട സ്വദേശി...

ചിറയിന്‍കീഴിലെ അതിക്രമം ; രമ്യ ഹരിദാസിന്റെയും മണ്ഡലം പ്രസിഡന്റിന്റേയും പരാതിയില്‍ കേസ് എടുത്ത് പോലീസ്

0
തിരുവനന്തപുരം : സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കയ്യാങ്കളിയില്‍, ചിറയിന്‍കീഴ് എംഎല്‍എ...

സംസ്ഥാന സ്‌കൂള്‍ കായിക മേള ; കണ്ണൂരില്‍ നിന്ന് വേദി മാറ്റിയതില്‍ പ്രതിഷേധം

0
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ വേദി കണ്ണൂരില്‍ നിന്ന് മാറ്റിയതില്‍...