ആരിഫ് മുഹമ്മദ് ഖാനെ പോലെ ഇത്ര നാണംകെട്ട, കഴിവുകെട്ട, ഗതികെട്ട ഒരു ഗവര്‍ണറെ കേരളം ഇതിന് മുമ്പ് കണ്ടിട്ടില്ല : കെ. സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ആരിഫ് മുഹമ്മദ് ഖാനെ പോലെ ഇത്രയും നാണംകെട്ട, കഴിവുകെട്ട, ഗതികെട്ട ഒരു ഗവര്‍ണറെ കേരളം മുമ്പ് കണ്ടിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സര്‍ക്കാറിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കണ്ണൂര്‍ വി സിയെ നിയമിച്ചതെന്ന് ഏറ്റുപറഞ്ഞ ഗവര്‍ണര്‍ ആരിഫ് ഖാന്‍ നട്ടെല്ല് ഉണ്ടെങ്കില്‍ താന്‍ ചെയ്തത് തെറ്റാണെന്ന് പറഞ്ഞു തിരുത്തേണ്ടതായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധാകരന്‍. പി.എസ്.സി നിയമനമടക്കം പാര്‍ട്ടി തന്നെ നടത്തുന്ന സ്ഥിതിയാണ് ഇന്നുള്ളത്. ഭാര്യക്കും സഹോദരനും സഹോദരിക്കും ആയി ഉദ്യോഗം ലഭിക്കാന്‍ എന്തും ചെയ്യുന്ന ഭരണാധികാരികള്‍ക്ക് ലജ്ജ ഇല്ലാത്ത സ്ഥിതിയാണ്. വഴിവിട്ട മാര്‍ഗങ്ങളിലൂടെ സ്വന്തം ഭാര്യക്ക് ജോലി വാങ്ങി കൊടുക്കുന്നവര്‍ക്ക് നാണമില്ലേയെന്നും സുധാകരന്‍ ചോദിച്ചു.

‘ആരിഫ് മുഹമ്മദ് ഖാന് സംസ്ഥാനത്തെ ഏറ്റവും ഉന്നതനായ അധികാരിക്ക് ആ പദവിയില്‍ ഇരിക്കാന്‍ എന്ത് അര്‍ഹതയാണുള്ളത്. പിണറായി വിജയന്‍ ഭരിക്കുമ്ബോള്‍ എല്ലാം ഭരണത്തിന്റെ തണലില്‍ തോന്നിയതുപോലെ നടക്കുകയാണ്. ഇത്രയും നാണംകെട്ട ഒരു ഗവര്‍ണറെ മുമ്പ് കേരളം കണ്ടിട്ടില്ല. അദ്ധ്യാപകര്‍ക്ക് അദ്ധ്യാപനം നടത്താനുള്ള സാഹചര്യം പോലും സര്‍വകലാശാലകളില്‍ നിഷേധിക്കപ്പെടുന്നു,’ സുധാകരന്‍ വ്യക്തമാക്കി.

രാഷ്ട്രീയത്തിന്റെ വിലങ്ങുകള്‍ ഭേദിക്കാന്‍ അദ്ധ്യാപക സംഘടനകള്‍ക്ക് കഴിയണമെന്നും ഇതിനായി കോണ്‍ഗ്രസ് ഒപ്പമുണ്ടാകുമെന്നും കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ അപ്രതീക്ഷിത രാജ്യസഭാ സ്ഥാനാര്‍ത്ഥിയല്ലെന്ന് കെ. സുധാകരന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. താന്‍ കൊടുത്ത പട്ടികയില്‍ നിന്നുള്ള പേരാണ് ജെബി മേത്തറിന്റെതെന്ന് കെ. സുധാകരന്‍ പറഞ്ഞു.

താന്‍ എം. ലിജുവിന് വേണ്ടി കത്തെഴുതി എന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐ.എം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കരുത് എന്ന് വിലക്കിയിട്ടുണ്ട്. സിപിഐ.എം പരിപാടിയില്‍ പങ്കെടുക്കുന്നത് പ്രവര്‍ത്തകര്‍ക്ക് ഇഷ്ടമല്ല. കോണ്‍ഗ്രസിനെ ദ്രോഹിക്കുന്ന സിപിഐ.എമ്മുമായി ഒരു സഹകരണത്തിനും തയ്യാറല്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...