കെ.സുധാകരന്‍ വന്നത് ചികിത്സയ്ക്ക് ; തന്‍റെ വീട്ടില്‍ താമസിച്ചിട്ടില്ലെന്ന് മോണ്‍സന്‍ മാവുങ്കല്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കെ.സുധാകരൻ തന്റെയടുത്ത് വന്നത് ചികിത്സയ്ക്കാണെന്ന് മോൻസൺ മാവുങ്കൽ. സുധാകരൻ തന്റെ വീട്ടിൽ താമസിച്ചിട്ടില്ല. ആറ് ദിവസം വീട്ടിൽ വന്ന് പോവുകയായിരുന്നുവെന്നും മോൻസൺ പറഞ്ഞു. ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിനിടെയാണ് മോൻസൺ ഇക്കാര്യം വ്യക്തമാക്കിയത്. മോൻസന്റെ അടുത്തുപോയത് ചികിത്സയ്ക്കാണെന്ന് നേരത്തെ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനും പറഞ്ഞിരുന്നു.

മോൻസൺ മാവുങ്കലിന്റെ രണ്ട് കേസുകളിൽ ക്രൈം ബ്രാഞ്ചിൻറെ വിശദമായ ചോദ്യം ചെയ്യൽ പൂർത്തിയായി. തിരുവനന്തപുരത്തുള്ള കേസുകളിലാണ് ഇനി ചോദ്യം ചെയ്യൽ ബാക്കിയുള്ളത്. അതിനിടെ പത്ത് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിന്റെ ജാമ്യഹർജിയിൽ എറണാകുളം എസിജെഎം കോടതി ഇന്ന് വിധി പറയും.

അതിനിടെ  എച്ച്എസ്ബിസി ബാങ്കിന്റെ പേരിലുള്ള ഒരു വ്യാജരേഖ കൂടി കലൂരിലെ വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ അക്കൗണ്ട് വിവരങ്ങളടക്കം മറയ്ക്കപ്പെട്ടതായാണ് കണ്ടെത്തിയത്. എച്ച്എസ്ബിസി ബാങ്കിന്റെ പേരിൽ 2,62000 കോടി രൂപ കലിംഗ കല്ല്യാൺ ഫൗണ്ടേഷന്റെ അക്കൗണ്ടിലെത്തിയതായുള്ള രേഖ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങൾ ഇതുവരെ മോൻസൺ മാവുങ്കൽ നൽകിയിട്ടില്ല. ഇത് തനിക്ക് ആരോ നൽകിയതെന്ന് മാത്രമാണ് മോൻസൺ ഇതുവരെ പറഞ്ഞത്. ഇതിൽ കൂടുതൽ സ്ഥിരീകരണം ലഭിക്കാൻ മോൻസൺ മാവുങ്കലിന്റെ ലാപ്ടോപ്പും ഐപാഡും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...