നിയമസഭയില്‍ അരങ്ങേറിയത് ക്രൂരമായ സംഭവങ്ങള്‍ : നടപടി വേണമെന്നു സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം; നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധവുമായി ബന്ധപ്പെട്ട് നടന്നത് ക്രൂരമായ സംഭവങ്ങളെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സിപിഎമ്മില്‍നിന്നു പുറത്തുപോയ എം.വി. രാഘവനെ 1987ല്‍ ഒരു സബ്മിഷന്റെ പേരില്‍ നിയമസഭയിലിട്ടു ചവിട്ടിക്കൂട്ടിയതിനു സമാനമായ സംഭവങ്ങളാണു നിയമസഭയില്‍ അരങ്ങേറിയത്. യുഡിഎഫ് എംഎല്‍എമാരെ മര്‍ദിച്ച ഇടത് എംഎല്‍എമാര്‍ക്കും അഡീഷനല്‍ ചീഫ് മാര്‍ഷലിനുമെതിരെ നടപടിയെടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. കെ.കെ. രമയുടെ അടുത്തേക്കു പാഞ്ഞെത്തി ആക്രമിച്ച് കൈ ഒടിച്ചു.

ബോധരഹിതനായ സനീഷ് കുമാര്‍ ജോസഫ് എംഎല്‍എയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും സുധാകരന്‍ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും അഡീഷനല്‍ ചീഫ് മാര്‍ഷല്‍ ആക്രമിച്ചു. അതേസമയം സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച പ്രതിപക്ഷ അംഗങ്ങളെ ഒഴിപ്പിക്കാന്‍ വാച്ച് ആന്റ് വാര്‍ഡ് ശ്രമിച്ചതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. സംഘര്‍ഷത്തിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വാച്ച് ആന്റ് വാര്‍ഡ് മര്‍ദിച്ചതായി പ്രതിപക്ഷം ആരോപിച്ചു. ഉന്തിനും തള്ളിനുമിടയില്‍ ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് കുഴഞ്ഞു വീണു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

CRIME SCENE

വീട്ടിലെത്തിയതിനു പിന്നാലെ വാക്കുതർക്കം ; മുൻ ഭർത്താവിനെ തവ കൊണ്ടടിച്ച് കൊലപ്പെടുത്തി യുവതി

0
ലക്നൗ : വാക്കുതർക്കത്തെ തുടർന്ന് മുൻ ഭർത്താവിനെ തവ ഉപയോഗിച്ച് തലക്കടിച്ച്...

യുകെയെ ‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടൺ’ എന്ന് വിശേഷിപ്പിച്ച് നെതന്യാഹു

0
ടെൽ അവീവ്: യുകെയ്ക്കെതിരെ കടുത്ത വിമർശനവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു....

സ്വാതന്ത്ര്യദിനത്തലേന്ന് തലസ്ഥാനത്ത് വനിതകളുടെ ഫ്രീഡം വാക്ക് ; പങ്കുചേർന്ന് മുഖ്യമന്ത്രിയും

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തലേന്ന് തലസ്ഥാനത്ത് രാത്രിനടത്തവുമായി വനിതകൾ. സംസ്ഥാന സർക്കാരിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ...

എടത്താനാട്ടുകരയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തതിൽ ദുരൂഹത ആരോപിച്ച് കുടുംബം

0
പാലക്കാട്‌: പാലക്കാട് എടത്താനാട്ടുകരയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തതിൽ ദുരൂഹത ആരോപിച്ച്...