Tuesday, May 21, 2024 7:06 am

നേതൃത്വത്തിന്‍റെ കുറവുണ്ട് ; ബിജെപിയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ വീഴ്ച്ച : കെ സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കോണ്‍ഗ്രസ്സില്‍ നേതൃത്വത്തിന്റെ കുറവുണ്ടെന്ന് കണ്ണൂര്‍ എംപി കെ സുധാകരന്‍. തിരുവനന്തപുരത്ത് ബിജെപിയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ വീഴ്ച്ചയെന്നും കെ സുധാകരന്‍ ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷമാണ് പ്രതികരണവുമായി കെ സുധാകരന്‍ രംഗത്തെത്തിയത്. ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടെയും ജില്ലകളില്‍ കോണ്‍ഗ്രസ് പുറകോട്ട് പോയതില്‍ ആത്മപരിശോധന നടത്തണമെന്നും. നേതൃത്വത്തില്‍ ഹൈക്കമാന്റ് നേരിട്ടിടപെട്ട് മാറ്റം വരണമെന്നും. കെപിസിസി തലത്തിലും ജില്ലാതലത്തിലും അത് പ്രകടമാകണമെന്നും ഡല്‍ഹിയില്‍ പോയി രാഹുല്‍ ഗാന്ധിയെ കണ്ട് കര്യങ്ങള്‍ ധരിപ്പിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

ജില്ലയെ സംരക്ഷിക്കേണ്ടത് അവിടുത്തെ നേതാക്കന്മാരുടെ ഉത്തരവാദിത്വമാണെന്നും താന്‍ മറ്റിടങ്ങളിലേക്ക് ഇറങ്ങാതിരുന്നത് തന്റെ ജില്ലയില്‍ ശ്രദ്ധ ചെലുത്താനാണെന്നും സ്വന്തം ജില്ലയില്‍ ഒരു റിസള്‍ട്ട് ഉണ്ടാക്കാന്‍ കഴിയാത്ത നേതാവിന് യതൊരു വിലയും ഉണ്ടാവില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
ജോസ് കെ മാണിയെ മുന്നണിയില്‍ മിന്ന് മാറ്റിയത് മധ്യകേരളത്തില്‍ വലിയ ദുരന്തത്തിന് കാരണമായെന്നും അത് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വ്യക്തമായെന്നും .കെ സുധാകരന്‍ പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കരുത് എന്ന് താന്‍ പറഞ്ഞിരുന്നു. അത് തന്നെയാണ് ഇന്നും തന്റെ നിലപാട്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് അവരെ തിരികെ കൊണ്ടുവരാന്‍ സാധിച്ചാല്‍ നല്ലതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം ഗുണം ചെയ്തെങ്കിലും കല്ലാമലയില്‍ ആര്‍എംപിയെ അപമാനിച്ചു എന്ന തോന്നല്‍ കോണ്‍ഗ്രസിന് അടിയായെന്നും സുധാകരന്‍ അഭിപ്രായപ്പട്ടു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വേങ്ങൂരിലെ മഞ്ഞപ്പിത്തബാധ : ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരം

0
എറണാകുളം: വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില...

റഫയിൽ ആക്രമണം വിപുലീകരിക്കും, ലക്ഷ്യം നേടും വരെ യുദ്ധം തുടരും ; നെതന്യാഹു

0
തെല്‍ അവിവ്: ഗസ്സയിലെ റഫയിൽ ആക്രമണം വിപുലീകരിക്കുമെന്നും ലക്ഷ്യം നേടും വരെ...

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം : സര്‍ക്കുലറിനെതിരായ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

0
കൊച്ചി: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണ സർക്കുലറിനെതിരായ ഹർജികൾ ഹൈക്കോടതി ഇന്ന്...

ഇപി ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസ് : കെ സുധാകരന് നിര്‍ണായകം ;...

0
കൊച്ചി: ഇ.പി.ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കുറ്റവിമുക്തനാക്കണമെന്ന കെ. സുധാകരന്‍റെ...