തിരുവനന്തപുരത്ത് തോല്‍വിക്ക് കാരണം വോട്ട് മറിക്കലല്ല ; സുരേന്ദ്രനെ തള്ളി ഒ.രാജഗോപാല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ക്രോസ് വോട്ട് നടന്നുവെന്ന കെ.സുരേന്ദ്രന്റെ ആരോപണം തള്ളി ഒ.രാജഗോപാല്‍ എംഎല്‍എ. തിരുവനന്തപുരത്ത് ഭരണം കിട്ടാതെ പോയതിന്‌ കാരണം ക്രോസ് വോട്ടാണെന്ന് താന്‍ പറയില്ല. അങ്ങനെ പാര്‍ട്ടിക്കുള്ളില്‍ ഒരു പരാതിയോ തെളിവുകളോ ഇല്ലെന്നും രാജഗോപാല്‍ പറഞ്ഞു. ജനങ്ങളുടെ പ്രീതി നേടുന്ന കാര്യത്തില്‍ വേണ്ടത്ര വിജയിച്ചില്ല. കൂടുതല്‍ ജനസേവനത്തില്‍ ഏര്‍പ്പെടണം. അപ്പഴേ ജയിക്കാന്‍ സാധിക്കൂ. എല്‍ഡിഎഫിന് അതിന് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

‘സീറ്റ് വിഭജനത്തില്‍ പോരായ്മയുണ്ടായി. ഒത്തൊരുമയും കൂട്ടായ്മയും നിലനിര്‍ത്തുക പ്രധാനമാണ്. അങ്ങനെ വേണം മുന്നോട്ട് പോകാന്‍. തോന്നിയ പോലെ പരീക്ഷണം നടത്തിയാല്‍ അബദ്ധത്തിലാകും. പാര്‍ട്ടിയുടെ വളര്‍ച്ചയുടെ ഗതി പോര’ ബിജെപി നേതാവ് പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയെ പരാജയപ്പെടുത്താല്‍ എല്‍ഡിഎഫും യുഡിഎഫും പരസ്പരം വോട്ടുമറിച്ചെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ആരോപണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....