Tuesday, April 23, 2024 1:45 pm

വ്യാജ വീഡിയോ നിര്‍മ്മിച്ച്‌ തെരഞ്ഞെടുപ്പ് ജയിക്കേണ്ട ആവശ്യം യുഡിഎഫിനില്ല ; കെ.സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഒരു സ്ഥാനര്‍ത്ഥിക്കെതിരെയും വ്യാജ വീഡിയോ നിര്‍മ്മിച്ച്‌ തെരഞ്ഞെടുപ്പ് ജയിക്കേണ്ട ആവശ്യം യുഡിഎഫിനില്ലെന്നും തൃക്കാക്കര കോണ്‍ഗ്രസിന്‍റെ ഉറച്ചകോട്ടയാണെന്നും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. വ്യാജ വീഡിയോ നിര്‍മ്മിച്ചവരെയും അത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തവരെയും നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാരും പോലീസും മടിക്കുന്നു. ഇത്തരം ഒരു വീഡിയോ നിര്‍മ്മിച്ച്‌ പ്രചരിപ്പിച്ചതിന്‍റെ പിന്നില്‍ ഗൂഢാലോചനയുണ്ട്. അതിന്‍റെ നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ആരാണെന്ന് സിപിഎം നേതാക്കളുടെ പ്രതികരണത്തില്‍ നിന്നും ഇപ്പോള്‍ വ്യക്തമാണ്.

വെെകാരിക വിഷയമായി ഉയര്‍ത്തി തൃക്കാക്കരയിലെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനാണ് സിപിഎം ശ്രമം. എല്‍ ഡി എഫ് സ്ഥാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തര്‍ക്കം വ്യാജ വീഡിയോക്ക് പിന്നിലുണ്ടോയെന്ന് അന്വേഷിക്കണം. വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ വിഷയത്തില്‍ പോലീസ് എകെജി സെന്‍ററിലെ നിര്‍ദ്ദേശം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വീഡിയോ പ്രചരണവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് രാഷ്ട്രീയം കളിക്കുന്നു.എല്‍ഡിഎഫിന് വികസനമോ മറ്റു രാഷ്ട്രീയ വിഷയങ്ങളോ ചര്‍ച്ച ചെയ്യാനില്ലാത്തത് കൊണ്ടാണ് വീഡിയോയെ കുറിച്ച്‌ പ്രചരണം നടത്തുന്നത്. പരാജയ ഭീതിയാണ് സിപിഎമ്മിനെ ഇത്തരം ഒരു വീഡിയോ പ്രചരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

പി.ടി.തോമസിന്‍റെ മരണം പോലും സൗഭാഗ്യമായി കാണുന്ന മനോനിലയിയാണ് മുഖ്യമന്ത്രിക്കും സിപിഎമ്മിനുമുളളത്. നേതാക്കള്‍ക്കെതിരെ സെെബര്‍ ആക്രമണം നടത്തുന്നത് സിപിഎം ശെെലിയാണ്.ഈ വിഷയത്തില്‍ ബിജെപിയും ഒട്ടും പിന്നിലല്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കുടുംബത്തിനെതിരെയും ഹീനമായ സെെബര്‍ ആക്രമണം നടത്തിയവരാണ് സിപിഎമ്മുകാര്‍. രമേശ് ചെന്നിത്തലക്കെതിരെയും സാംസ്കാരിക നായകര്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും സിപിഎം സെെബര്‍ ഗുണ്ടകള്‍ അഴിഞ്ഞാടി. അസത്യങ്ങള്‍ വിളിച്ചുപറയുന്നതിലും നുണപ്രചരണം നടത്തുന്നതിലും ആനന്ദം കണ്ടെത്തുന്നവരാണ് സിപിഎമ്മുകാര്‍. നെറികേടിന്‍റെ രാഷ്ട്രീയമാണ് സിപിഎമ്മിന്‍റെത്. കൊലയാളികളെ സംരക്ഷിക്കുന്നത് പോലെ സിപിഎം സെെബര്‍ ഗുണ്ടകളെയും സംരക്ഷിക്കുകയാണെന്ന് കെ.സുധാകരന്‍ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ഉത്കണ്ഠ രേഖപ്പെടുത്തി വിദേശ എം.പിമാർ സംയുക്ത പ്രസ്താവന പുറത്തിറക്കി

0
ന്യൂഡൽഹി: ഇന്ത്യയിലെ മനുഷ്യാവകാശലംഘനങ്ങളിൽ ആശങ്ക രേഖപ്പെടുത്തി വിദേശ ജനപ്രതിനിധികൾ. സഞ്ജീവ് ഭട്ട്,...

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ജീവനക്കാരില്ലാത്തത്‌ ബുദ്ധിമുട്ട്‌ സൃഷ്‌ടിക്കുന്നു

0
അടൂര്‍ : രോഗികളുടെ തിരക്കിനനുസൃതമായി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ജീവനക്കാരില്ലാത്തത്‌ ബുദ്ധിമുട്ട്‌...

വർഗീയ പ്രചരണം നടത്തിയതിന് യുഡിഎഫിന്‍റെ പരാതിയിൽ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസ്

0
കോഴിക്കോട് : വർഗീയ പ്രചരണം നടത്തിയതിന് വടകരയിൽ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസ്....

അങ്കമാലി നഗരസഭ കാര്യാലയത്തിന് നേരെ ബോംബ് ഭീഷണി

0
കൊച്ചി : അങ്കമാലി നഗരസഭ കാര്യാലയത്തിന് നേരെ ബോംബ് ഭീഷണി. സ്ഥലത്ത്...