Wednesday, April 24, 2024 3:01 pm

ജോ ജോസഫിന്റ അശ്ലീല വീഡിയോ എല്‍ഡിഎഫിന്റെ നാടകo : സുരേഷ് ഗോപി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോ ജോസഫിന്റേതെന്ന പേരില്‍ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി രംഗത്ത്. ജോ ജോസഫിന്റ അശ്ലീല വിഡിയോ എല്‍ഡിഎഫിന്റെ നാടകമാണന്ന് സുരേഷ് ഗോപി പരിഹസിച്ചു. തൃക്കാക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയപ്പോഴാണ് സുരേഷ് ഗോപി അശ്ലീല വീഡിയോ വിവാദം എല്‍ഡിഎഫിന്റെ നാടകമാണെന്ന് അഭിപ്രായപ്പെട്ടത്.

തെരഞ്ഞെടുപ്പു വിജയത്തിനായി എല്‍ഡിഎഫ് എന്തു പണിയും ചെയ്യുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അതൊക്കെ നാട്ടുകാര്‍ക്ക് അറിയാമെന്നും അദ്ദേഹം പ്രതികരിച്ചു. ”ഈ ഉപതിരഞ്ഞെടുപ്പ് വന്നതിന്റെ വഴി വളരെ വൃത്തിഹീനമായ ദൃഷ്ടിയോടെ കണ്ട ആള്‍ക്കാരുടെ ജല്‍പനങ്ങള്‍ നമ്മള്‍ കേട്ടതാണ്. പി.ടി. എന്നു പറയുന്ന മഹാനായ എംഎല്‍എ. അദ്ദേഹത്തിന് തൃക്കാക്കരയ്ക്കായി എന്തു ചെയ്യാന്‍ സാധിച്ചു എന്നു ചോദിച്ച്‌ നാം വിഷമിപ്പിക്കേണ്ടതില്ല. കാരണം, എതിര്‍ കക്ഷിയില്‍പ്പെട്ട എംപിയേയും എംഎല്‍എയേയും കൊണ്ട് എന്തൊക്കെ ചെയ്യിക്കാതിരിക്കാം എന്നതില്‍ ട്രിപ്പിള്‍ പിഎച്ച്‌ഡി എടുത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്’ സുരേഷ് ഗോപി പറഞ്ഞു.

പേരാമ്പ്രയിലും ഇടമലക്കുടിയിലും വയനാട്ടിലുമല്ലാം ദലിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി നടപ്പാക്കിയ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് തടഞ്ഞതായി സുരേഷ് ഗോപി ആരോപിച്ചു. ആദിവാസികള്‍ നേരിടുന്ന അവഗണനകളുമായി ബന്ധപ്പെട്ട സത്യം പാര്‍ലമെന്റില്‍ വിളിച്ചു പറഞ്ഞതിന്, ആദിവാസി ഊരുകളിലേക്കുള്ള പ്രവേശനം വിലക്കി പുതിയ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയതായി സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

”ഇനിമുതല്‍ ആദിവാസി ഊരുകളിലേക്കു പോകണമെങ്കില്‍ അവരുടെ ഓശാരം വേണമെന്ന ഉത്തരവ് ഈ അധമ ഭരണം പുറത്തിറക്കിയിട്ടുണ്ട്. സൗകര്യമില്ല. ആ അനുവാദമില്ലാതെ തന്നെ പോകും, ഇത് എന്റെ മണ്ണാണെങ്കില്‍… ഒരു സിനിമയില്‍ ഒരു പക്ഷത്തുനിന്നുകൊണ്ട് പറയുന്നുണ്ടല്ലോ, ഇത് ആരുടെയും വകയല്ലെന്ന്.. അതുതന്നെയാണ് ഇവിടെയും എനിക്ക് പറയാനുള്ളത്.” സുരേഷ് ഗോപി പറഞ്ഞു.

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റേതെന്ന പേരില്‍ വ്യാജ വിഡിയോ പ്രചരിപ്പിച്ചതിന് പിടിയിലായവര്‍ക്ക് സിപിഎം ബന്ധമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തൃക്കാക്കരയില്‍ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതില്‍ ക്രമക്കേടെന്നും അദ്ദേഹം ആരോപിച്ചു. പുതിയതായി അപേക്ഷ നല്‍കിയ ഒട്ടേറെ ആളുകളെ വോട്ടര്‍പ്പട്ടികയില്‍ ചേര്‍ത്തില്ല. വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേടിന് പേരുകേട്ട ഉദ്യോഗസ്ഥനെവച്ചത് ഇതിനാണെന്നും സതീശന്‍ പറഞ്ഞു. വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ രണ്ടു പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണൂര്‍ കേളകം സ്വദേശി അബ്ദുല്‍ റഹ്മാന്‍, കളമശേരി സ്വദേശി ഷിബു എന്നിവരാണ് പിടിയിലായത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മണിപ്പൂരിൽ വീണ്ടും സ്ഫോടനം ; പാലം തകർന്നു‌‌

0
ഇംഫാൽ: രണ്ടാം ഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ മണിപ്പൂരിൽ വീണ്ടും...

2023-ലെ കേന്ദ്ര ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ തെരുവ് നായ പ്രശ്നം പരിഹരിക്കും – സുപ്രീം കോടതി

0
ന്യൂഡൽഹി : എബിസി ചട്ടങ്ങൾക്ക് പകരമായി കേന്ദ്ര സർക്കാർ 2023-ൽ കൊണ്ടുവന്ന...

ഇന്ത്യ മുന്നണി കാപട്യത്തിന്‍റെ മുന്നണി ; പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് മോദിയെന്ന് അമിത് ഷാ

0
നൃൂഡൽഹി : ലോകത്ത് കമ്യൂണിസ്റ്റുകളും രാജ്യത്ത് കോണ്‍ഗ്രസും അസ്തമിച്ചുവെന്ന്...

ഇടത് എംപിമാര്‍ ജയിച്ചാൽ ഇന്ത്യ മുന്നണിയെ പിന്തുണക്കുമോ? – വിഡി സതീശൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും തമ്മിലാണ് തെരഞ്ഞെടുപ്പ് പോരാട്ടമെന്ന് പ്രതിപക്ഷ നേതാവ്...