എ.കെ.ജി സെന്റര്‍ ആക്രമണത്തിനു പിന്നില്‍ ഇപി ജയരാജന്റെ ബുദ്ധി ; കെ. സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : സി.പി.എം. സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്റര്‍ ആക്രമണത്തിന് പിന്നില്‍ ഇ.പി. ജയരാജന്റെ ബുദ്ധിയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. ജയരാജനെ പ്രതിയാക്കിയാല്‍ ബോംബെറിഞ്ഞവരെ കണ്ടുപിടിക്കാം. സംഭവത്തിനു പിന്നില്‍ ജയരാജനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സംശയിക്കുന്നു. സി.പി.എമ്മിനുള്ളില്‍ തന്നെ ജയരാജനെതിരെ  അമര്‍ഷമുണ്ട്. വിമാനത്തിനുള്ളില്‍ പ്രതിഷേധക്കാരെ ആക്രമിച്ച സംഭവത്തില്‍ ഒരു ദിവസം ജയരാജന്‍ പ്രതിയാകുമെന്നും സുധാകരന്‍ പറഞ്ഞു.

എ.കെ.ജി. സെന്റര്‍ തകര്‍ത്തത് ആരെന്ന് ഇ.പി. ജയരാജന് മാത്രം അറിയാം. അദ്ദേഹം പ്രതിയായാല്‍ അല്ലേ പ്രതികളെ പിടിക്കാനാവൂ. അദ്ദേഹത്തിന്റെ ആളെ പ്രതിയാക്കാന്‍ അദ്ദേഹം സമ്മതിക്കില്ല. മറ്റ് പ്രതികളെ പിടിക്കാന്‍ പോലീസുകാര്‍ക്ക് തെളിവില്ല. സത്യസന്ധമായി പറഞ്ഞാല്‍ ജയരാജന്റെ ക്രിയേഷനാണിത്. വിമാനത്തിലുണ്ടായ സംഭവത്തിന്റെ ഡിറ്റോയാണത്. ജയരാജന്‍ ഇപ്പോള്‍ ആ കേസില്‍ പ്രതിയല്ലെങ്കിലും ഒരു ദിവസം അദ്ദേഹം പ്രതിയാകും. അതില്‍ സംശയം വേണ്ട. അദ്ദേഹത്തിന്റെ തലയില്‍ ഉണ്ട കൊണ്ടുനടന്ന കഥയറിയില്ലേ? എത്രവര്‍ഷമാണ് ആ ഉണ്ടയും കൊണ്ട് നടന്നത് പാവം. ഇപ്പോഴാണ് ആ ഉണ്ട പോയത്. ഇപ്പോള്‍ ആ ഉണ്ട ദ്രവിച്ചു പോയെന്നും സുധാകരന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊടുപുഴയിൽ രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ

0
ഇടുക്കി: രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ. തൊടുപുഴ ഇടവെട്ടിയിൽ ഇന്നു പുലർച്ചയാണ്...

കള്ളക്കടൽ പ്രതിഭാസം : കടലാക്രമണ മുന്നറിയിപ്പ് ; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

0
കൊല്ലം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ തീരദേശ ജില്ലകളിലും...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം നടത്തി ഇന്ത്യൻ വംശജനായ നാസ...

0
തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം...

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് ജിഎസ്ടി തട്ടിപ്പ് ; എസ്ഐടി ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ജി എസ്...