തിരക്കേറിയ റോഡില്‍ അപകട ഭീഷണിയായി റോഡ് റോളര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : തിരക്കേറിയ റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന റോഡ് റോളര്‍ അപകട ഭീക്ഷണി ഉയര്‍ത്തുന്നു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ചെല്ലയ്ക്കാട് ബസ് കാത്തിരിപ്പു കേന്ദ്രത്തോടു ചേര്‍ന്നുള്ള ബസ് ബേയിലാണ് റോളര്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. രണ്ടാഴ്ചയ്ക്കു മുകളിലായി ഇത് ഇവിടെ ഇങ്ങനെ ഉപേക്ഷിച്ച നിലയില്‍ കിടക്കാന്‍ തുടങ്ങിയിട്ട്. സ്വകാര്യ കരാര്‍ കമ്പനിയുടെ റോളര്‍ നിര്‍മ്മാണ പ്രവര്‍ത്തനം കഴിഞ്ഞു മടങ്ങുന്നതിനിടയില്‍ രാത്രിയായതോടെ ഇവിടെ നിര്‍ത്തി ഡ്രൈവര്‍ മടങ്ങിയതാണ്.

ഇനി മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കരാറാകുന്നതു വരെ ഇതിവിടെ കിടക്കാനാണ് സാധ്യത. മുന്നറിയിപ്പു ബോര്‍ഡുകളൊന്നും ഇല്ലാത്തതിനാല്‍ രാത്രിയില്‍ അടുത്തെത്തുമ്പോള്‍ മാത്രമെ ഇതു കാണുവാന്‍ സാധിക്കു. ഉന്നത നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിനു പിന്നാലെ ഇവിടെ വാഹനങ്ങള്‍ അമിത വേഗതയിലാണ് കടന്നു പോകുന്നത്. റോളര്‍ ഇവിടെ നിന്നും മാറ്റുവാന്‍ അധികൃതര്‍ നടപടി എടുത്തില്ലെങ്കില്‍ വലിയ അപകടത്തിന് സാധ്യതയേറെയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞത്തെ പരിപാടി ബിജെപി ബഹിഷ്കരിച്ചതായി അറിവില്ലെന്ന് വി മുരളീധരൻ

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി- ഇറക്കുമതി പ്രവർത്തനങ്ങളുടെ...

എഥ്നോൾ നയം തിരിച്ചടിയായി : പഞ്ചസാരയുടെ വില കൂടുന്നു ; ഇറക്കുമതി തീരുവ കുറയ്ക്കാൻ...

0
ക്രൂഡ് ഇറക്കുമതിച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ എഥ്നോൾ മിശ്രിതപദ്ധതി വിപണിയിൽ...

എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം നിരസിച്ച് അഭിജീത് ദിപ്കെ

0
ന്യൂഡൽഹി : എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം...

ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ

0
അബുദാബി: ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെ...