23.7 C
Pathanāmthitta
Saturday, March 25, 2023 3:52 am
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

ജില്ലകളിലും ബ്ലോക്കുകളിലും ഭാരവാഹികളാകാന്‍ കഴിയുന്നവരുടെ പട്ടിക കെപിസിസിയുടെ പക്കലും ഉണ്ട് കടുപ്പിച്ച് കെ.എസ്

തിരുവനന്തപുരം : കോണ്‍ഗ്രസിലെ ഗ്രൂപ്പുകളുടെ വടംവലിയില്‍ കെപിസിസി പുനഃസംഘടനയും അനിശ്ചിത്വത്തില്‍. നിശ്ചയിച്ച തീയ്യതിയും തീരുമാനിച്ച മാനദണ്ഡങ്ങളും പലവട്ടം മാറിമറിഞ്ഞപ്പോള്‍ വഴിമുട്ടിയ കോണ്‍ഗ്രസ് പുനഃസംഘടന നേതൃതലത്തില്‍തന്നെ തര്‍ക്കത്തിലേക്ക് മാറുന്നു. ഗ്രൂപ്പുകള്‍ തുടക്കം മുതല്‍ ഉടക്കുമായി രംഗത്തുവന്നതാണ് പുനഃസംഘടന മുന്നോട്ടുപോകാതിരിക്കാന്‍ കാരണമായത്.

bis-new-up
home
WhatsAppImage2022-07-31at72836PM
Parappattu
previous arrow
next arrow

പുനഃസംഘടന വഴിമുട്ടിയ ഘട്ടത്തിലാണ് ചര്‍ച്ചകളെല്ലാം അവസാനിപ്പിച്ച് ഭാരവാഹിസ്ഥാനത്തേക്ക് പരിഗണിക്കേണ്ട പേരുകള്‍ അടിയന്തരമായി കൈമാറാന്‍ കെപിസിസി. പ്രസിഡന്റ് കെ. സുധാകരന്‍ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ തങ്ങള്‍ പേര് നല്‍കുന്നവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ സഹകരിക്കില്ലെന്നാണ് ഗ്രൂപ്പുകളുടെ തീരുമാനം. അത് വകവെച്ചു കൊടുക്കാന്‍ കെപിസിസി നേതൃത്വം തയ്യാറല്ല.

self

പട്ടികയില്‍ തീരുമാനമുണ്ടാക്കാന്‍  ഇന്ന് കെപിസിസി ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും അടിയന്തരയോഗവും വിളിച്ചിട്ടുണ്ട്. ഇതോടെ പ്രസിഡന്റിന്‍റെ ഏകപക്ഷീയ തീരുമാനത്തില്‍ കടുത്ത എതിര്‍പ്പുമായി ഇടഞ്ഞുനില്‍ക്കുകയാണ് എ, ഐ ഗ്രൂപ്പുകള്‍. ഡി.സി.സി. ഭാരവാഹികളെയും ബ്ലോക്ക് പ്രസിഡന്റുമാരെയും നിശ്ചയിക്കുന്നതാണ് പുനഃസംഘടനയുടെ ഇപ്പോഴത്തെ നടപടി.

Alankar
bis-new-up
dif
WhatsAppImage2022-07-31at72836PM
previous arrow
next arrow

അര്‍ഹരായവരെ കണ്ടെത്താന്‍ ഓരോ ജില്ലയിലും ഒരു കെപിസിസി ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേകം സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഒരു ഭാരവാഹിസ്ഥാനത്തേക്ക് ഒരു പേര് നിര്‍ദേശിക്കുന്നവിധത്തില്‍ ചര്‍ച്ചനടത്തി തീരുമാനമെടുക്കാനാണ് സമിതിയോട് നിര്‍ദേശിച്ചത്. സമിതി ജില്ലകളില്‍ യോഗം ചേരുന്നതിന് മുമ്പുതന്നെ മാനദണ്ഡങ്ങളില്‍ മാറ്റം വന്നു. കിട്ടുന്ന പേരുമുഴുവന്‍ കെപിസിസിക്ക് കൈമാറിയാല്‍ മതിയെന്നും നിര്‍ദേശമുണ്ടായി. സമിതി നോക്കുകുത്തിയായെന്ന വിമര്‍ശനം വന്നതോടെ പ്രവര്‍ത്തനം മരവിച്ച അവസ്ഥയിലാണ്.

കെപിസിസി അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുന്നതിലും തര്‍ക്കമുണ്ടായി. 60 അംഗങ്ങളുടെ പട്ടികയാണ് പ്ലീനറി സമ്മേളനത്തില്‍ പ്രഖ്യാപിക്കാനായി കൈമാറിയത്. ഇത് കേരളത്തില്‍ ചര്‍ച്ചചെയ്യാതെ തയ്യാറാക്കിയ പട്ടികയാണെന്ന ആരോപണവുമായി എ, ഐ ഗ്രൂപ്പ് നേതാക്കള്‍ രംഗത്തുവന്നു. ഇതോടെ പ്ലീനറിയില്‍ പ്രഖ്യാപിച്ചില്ല. ആ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടവരെ സംബന്ധിച്ച് തീരുമാനമാകുന്നതുവരെ പുനഃസംഘടനയിലും സഹകരണം വേണ്ടതില്ലെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം. ഇതു വകവെക്കാതെയാണ് ബുധനാഴ്ച അടിയന്തരയോഗം കെ. സുധാകരന്‍ വിളിച്ചത്.

നേരത്തെ കോട്ടയത്തു ചേര്‍ന്ന കെപിസിസി നിര്‍വാഹകസമിതി യോഗത്തിലാണ് പുനഃസംഘടന ഇഴയുന്നതില്‍ സുധാകരന്‍ സ്വരം കടുപ്പിച്ചിരുന്നു. നേരത്തേ കഴിഞ്ഞ മാസം 18ന് മുന്‍പ് ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പട്ടിക കൈമാറാന്‍ കെപിസിസി നിഷ്‌കര്‍ഷിച്ചെങ്കിലും ആലപ്പുഴയില്‍ നിന്നു മാത്രമാണ് ലഭിച്ചത്. പ്ലീനറി സമ്മേളനത്തിലെ അധിക നോമിനേഷനുകളുടെ പേരില്‍ ഗ്രൂപ്പുകള്‍ ഇടഞ്ഞതോടെ അതു പുനഃസംഘടനയെയും പ്രതികൂലമായി ബാധിക്കുമെന്ന പ്രതീതി ഉയര്‍ന്നു.

ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാരും ഡിസിസി പ്രസിഡന്റുമാരും എത്രയും വേഗം ജില്ലാ തല പുനഃസംഘടനാ സമിതിയുടെ യോഗം വിളിച്ച് പട്ടിക അന്തിമമാക്കാന്‍ സുധാകരന്‍ ആവശ്യപ്പെട്ടു. ഇനിയും അമാന്തിക്കുന്നതു കണ്ടു നില്‍ക്കില്ല. ജില്ലകളിലും ബ്ലോക്കുകളിലും ഭാരവാഹികളാകാന്‍ കഴിയുന്നവരുടെ പട്ടിക കെപിസിസിയുടെ പക്കലും ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
sam

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow