ആർഎസ്എസ് ശാഖകളെ വിലക്കിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കെ.സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം; ക്ഷേത്രവളപ്പുകളിൽ ആർഎസ്എസ് ശാഖകളെ വിലക്കിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നിയമാനുസൃതമായാണ് ശാഖകൾ പ്രവർത്തിക്കുന്നതെന്നും പിണറായി വിജയനല്ല ആര് വിചാരിച്ചാലും അതിന് ഒരു പോറൽ പോലും ഏൽപ്പിക്കാൻ കഴിയില്ലെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. നിരോധിക്കാൻ വന്നാൽ ഒന്നിച്ചിറങ്ങി കേരളത്തിൽ കൂടുതൽ ശാഖകൾ നടത്തുമെന്ന് സുരേന്ദ്രൻ വെല്ലുവിളിച്ചു. തീവ്രവാദ സംഘടനകൾക്ക് ഊർജം പകരാനുള്ള രാഷ്ട്രീയ സ്റ്റണ്ടാണിതെന്നും ഒരു തരത്തിലും ഇത് നടപ്പിലാകാൻ പോകുന്നില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

‘നിയമ വിധേയമായി പ്രവർത്തിക്കുന്ന സംഘടനയാണ് ആർഎസ്എസ്. ആർഎസ്എസ് എവിടെയും നിരോധിതമായ ആയുധ പരിശീലനം നടത്തുന്നില്ല.രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് പ്രവർത്തിക്കുന്ന സാംസ്‌കാരിക സംഘടനയാണ് ആർഎസ്എസ്’ – കെ.സുരേന്ദ്രൻ പറഞ്ഞു. നാമജപ ഘോഷയാത്ര പോലും തടയും എന്ന് പറയുന്നത് അപകടമാണെന്നും ആർഎസ്എസ് ശാഖകൾ കൂടുതൽ ഊർജിതമായി സംസ്ഥാനത്ത് പ്രവർത്തിക്കുന്നതിന് മാത്രമെ ഇത് ഉപകരിക്കുവെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി. ‘ആർഎസ്എസ് ശാഖകളെ പല പ്രാവശ്യം നിരോധിക്കാൻ ശ്രമിച്ചവരെല്ലാം പരാജയപ്പെട്ടു. നെഹ്‌റുവും ഇന്ദിരാ ഗാന്ധിയുമെല്ലാം പരാജയപ്പെട്ടതാണ്. പിണറായി വിജയനും പരാജയപ്പെടും’ എന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...