തിരുവല്ല : ഒപ്പ് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ആറാം തീയതി ഒപ്പിട്ട എല്ലാ ഫയലുകളുടെയും വിവരംം പുറത്തുവിടാന്‍ മുഖ്യമ്രന്തി തയ്യാറുണ്ടോ? ഒപ്പിനെ കുറിച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് തയ്യാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരിനെതിരെ പ്രതിപക്ഷ കക്ഷികളുടെ സ്വരം ഒരുപോലെയാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ കഴമ്പില്ല. മുന്‍പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെയും പ്രതിപക്ഷ കക്ഷികളുടെ സ്വരം ഒരുപോലെയായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.