കേജു ഫാൻസായി ഇപ്പോൾ രംഗത്തുവന്ന കൊച്ചിൻ ഹനീഫമാർ കാത്തിരുന്നു കാണുക ; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡൽഹി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാ‍ര്‍ട്ടിയുടെ വിജയത്തില്‍ ഫേസ്ബുക്ക് പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ദേശീയ മോഹം പ്രകടമാക്കിയ നേതാവാണ് കെജ്‍‍രിവാളെന്നും അതുകൊണ്ടാണ് മോദിക്കെതിരെ വരാണസിയില്‍ മത്സരിക്കുകയും മഹാരാഷ്ട്രയിലും പഞ്ചാബിലും ഹരിയാനയിലും മത്സരിച്ചതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. അവസാനം എന്ത് സംഭവിച്ചുവെന്നത് ചരിത്രം.

ഷഹീന്‍ബാഗ് ആദ്യം വൃത്തിയാക്കുന്നതും ജനസംഖ്യാരജിസ്റ്റർ ആദ്യം പൂർത്തിയാക്കുന്നതും ഏകീകൃത സിവിൽ നിയമത്തെ ആദ്യം അനുകൂലിക്കുന്നതും കേജരിവാൾ ആയിരിക്കും. കേജു ഫാൻസായി ഇപ്പോൾ രംഗത്തുവന്നിരിക്കുന്ന കൊച്ചിൻ ഹനീഫമാർ കാത്തിരുന്നു കാണണമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കേജരിവാൾ 2013 ലും 2015 ലും ദേശീയ മോഹം പ്രകടമാക്കിയിരുന്നു. മോദിക്കെതിരെ വാരാണസിയിൽ മൽസരിച്ചതും മഹാരാഷ്ട്രയിലും പഞ്ചാബിലും ഹരിയാനയിലും പതിനായിരക്കണക്കിന് വോളണ്ടിയർമാരെ അണിനിരത്തി തെരഞ്ഞെടുപ്പുകളിൽ മൽസരിച്ചതും അതിന്റെ ഭാഗമായി തന്നെ ആയിരുന്നു. അവസാനം എന്തു സംഭവിച്ചു എന്നത് ചരിത്രം. ഷാഹിൻ ബാഗ് ആദ്യം വൃത്തിയാക്കുന്നതും ജനസംഖ്യാറജിസ്റ്റർ ആദ്യം പൂർത്തിയാക്കുന്നതും ഏകീകൃത സിവിൽ നിയമത്തെ ആദ്യം അനുകൂലിക്കുന്നതും കേജരിവാൾ ആയിരിക്കും. കേജു ഫാൻസായി ഇപ്പോൾ രംഗത്തുവന്നിരിക്കുന്ന കൊച്ചിൻ ഹനീഫമാർ കാത്തിരുന്നു കാണുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...