തുടർ ഭരണം എന്തിനുമുള്ള ലൈസൻസല്ല ; ജനകീയ പ്രതിരോധം തീർക്കും : സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : തുടര്‍ഭരണം എന്നത് എന്തും ചെയ്യാനുള്ള ലൈസന്‍സാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കരുതരുതെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്വകാര്യവ്യക്തികളുടെ സ്ഥലത്തേക്ക് അതിക്രമിച്ച്‌ കയറി സില്‍വര്‍ലൈന്‍ സര്‍വേക്കല്ല് സ്ഥാപിക്കാന്‍ കേരളം ഉത്തര കൊറിയ അല്ലെന്നു സര്‍ക്കാര്‍ മനസ്സിലാക്കണം. കല്ലായിയിലും മാടപ്പള്ളിയിലും ഉണ്ടായത് ഭരണകൂട ഭീകരതയാണ്. ഇതിനെതിരെ ബിജെപി ജനകീയ പ്രതിരോധം തീര്‍ക്കും.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടന്ന പോലീസ് അതിക്രമങ്ങള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറാവണം. സ്ത്രീകളെ റോഡിലൂടെ വലിച്ചിഴച്ചതു പുരുഷ പോലീസുകാരാണെന്നത് ഗൗരവതരമാണ്. പോലീസിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുക്കണം.

ഗുണ്ടകളും ക്രിമിനലുകളും അഴിഞ്ഞാടുമ്പോള്‍ നോക്കുകുത്തികളാവുന്ന പോലീസുകാര്‍ പാവങ്ങളുടെ ഭൂമി കയ്യേറാന്‍ കൂട്ടുനില്‍ക്കുകയാണ്. നഗ്നമായ കയ്യേറ്റമാണു സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ജില്ലാ ഭരണകൂടം ജനങ്ങളോടു സംസാരിക്കാന്‍ പോലും തയാറാവാത്തതു പ്രതിഷേധാര്‍ഹമാണ്. സില്‍വര്‍ലൈനിനെതിരെ ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ പദയാത്രകള്‍ സര്‍ക്കാരിനുള്ള താക്കീതാവുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...