ഓര്‍ത്തഡോക്സ് വൈദികനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്ത സംഭവം വിവാദമാകുന്നു : സത്യം വെളിപ്പെടുത്തിയ യുവാവിന് ഭീഷണി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൂടല്‍ സെന്റ്‌ മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലെ അസിസ്റ്റന്റ് വികാരിയെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്ത സംഭവം വിവാദമാകുന്നു. പ്രാഥമിക അന്വേഷണം പോലും  നടത്താതെ വളരെ തിരക്കിട്ട് നടത്തിയ അറസ്റ്റ് ഏറെ ദുരൂഹത ഉണ്ടാക്കിയിരിക്കുകയാണ്. ടി.വി ചാനലുകള്‍ വൈദികന്റെ അറസ്റ്റ് ആഘോഷിച്ചപ്പോള്‍ ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ സംഭവത്തിലെ ദുരൂഹത വെളിച്ചത്തു കൊണ്ടുവരുവാന്‍ രംഗത്തിറങ്ങി. പത്തനംതിട്ട മീഡിയാ ഉള്‍പ്പെടെ മൂന്ന് ഓണ്‍ ലൈന്‍ ചാനലുകള്‍ ഇന്ന് ലൈവ് വീഡിയോ ഇന്റര്‍വ്യൂ പുറത്തുവിട്ടു. ഇതോടെ പ്രതിരോധത്തിലായ പോലീസ് മുഖം രക്ഷിക്കുവാനുള്ള നീക്കത്തിലാണ്.

വൈദികനെ പെണ്‍കുട്ടിയുടെ കുടുംബത്തിന് പരിചയപ്പെടുത്തിയതും ആദ്യമായി വൈദികന്റെ വീട്ടില്‍ ഈ കുടുംബത്തെ എത്തിച്ചതും റിറ്റോ എന്ന യുവാവാണ്. കൂടല്‍ പള്ളിയിലെ ശുശ്രൂഷാ സഹായിയുമാണ് ഈ യുവാവ്. രണ്ടാമത് ഈ പെണ്‍കുട്ടിയുടെ വീട്ടില്‍ വൈദികന്‍ എത്തിയത് മാതാവിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്. വൈദികന്‍ വിളിച്ചതനുസരിച്ച് റിറ്റോ എന്ന യുവാവും ഈ വീട്ടിലേക്ക് എത്തിയിരുന്നു. ഈ കേസിലെ പ്രധാന സാക്ഷികൂടിയാണ് ഈ യുവാവ്. കൂടെയുണ്ടായിരുന്ന ഈ യുവാവിന്റെ മൊഴിപോലും എടുക്കാതെ വളരെ തിരക്കുപിടിച്ചാണ് പോലീസ് ഈ വൈദികനെ അറസ്റ്റ് ചെയ്തത്. ആരുടെയോ പ്രേരണ ഇക്കാര്യത്തില്‍ ഉണ്ടെന്നത് വ്യക്തമാണ്.

ഇന്ന് ഓണ്‍ലൈന്‍ ചാനലുകളുടെ ഇന്റര്‍വ്യൂവില്‍ നടന്നതെല്ലാം റിറ്റോ തുറന്നു പറഞ്ഞു. വൈദികനെ മനപൂര്‍വം കുടുക്കിയതാണെന്നും യുവാവ് വെളിപ്പെടുത്തി. വ്യത്യസ്ത സമയങ്ങളില്‍ എത്തിയ മൂന്ന് ചാനലുകളോടും റിറ്റോ പ്രതികരിച്ചത് ഒരേ രീതിയിലായിരുന്നു. ഇതോടെ പ്രതിരോധത്തിലായ പോലീസ് റിറ്റുവിന്റെ മൊഴി എടുക്കുവാന്‍ തിരക്കുകൂട്ടി. ഇന്ന് വൈകുന്നേരം അഞ്ചരക്ക് പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കണമെന്ന നിബന്ധനയും വെച്ചു.  സാക്ഷി മൊഴി എടുക്കുവാന്‍ വിളിച്ചുവരുത്തേണ്ട ആവശ്യം നിലവിലില്ല. തന്നെയുമല്ല പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ച ഈ കേസില്‍ വൈകുന്നേരം അഞ്ചരക്ക് മൊഴി രേഖപ്പെടുത്താന്‍ വനിതാ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചതും ദുരൂഹതയാണ്. ആരോടെങ്കിലും സത്യം തുറന്നുപറഞ്ഞാല്‍ കള്ളക്കേസില്‍ കുടുക്കുമെന്നും ഈ യുവാവിന് ഭീഷണിയുണ്ട്. ഈ സാഹചര്യത്തില്‍ പോലീസ് സ്റ്റേഷനില്‍ എത്തി മൊഴിനല്‍കുവാന്‍ യുവാവ് ഭയപ്പെടുകയാണ്. തനിക്ക് ഭീഷണിയുണ്ടെന്ന് യുവാവ് ചാനലിന്റെ ലൈവില്‍ പറഞ്ഞിരുന്നു.

പോലീസിലെ ഒരു മേലുദ്യോഗസ്ഥനാണ് കേസിന്റെ ഗതി നിയന്ത്രിക്കുന്നതെന്ന് ആരോപണമുയരുന്നുണ്ട്. ഡി.വൈ.എസ്.പി റാങ്കിലുള്ള ഇദ്ദേഹം ഈ കേസില്‍ അവിഹിതമായി ഇടപെടുന്നുണ്ടെന്നും പെണ്‍കുട്ടിയുടെ കുടുംബവുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടെന്നും പറയുന്നു. ഇതിനിടെ അറസ്റ്റ് ചെയ്ത വൈദികന് മര്‍ദ്ദനമേറ്റതായും പറയുന്നു. ഇദ്ദേഹം ഇപ്പോള്‍ റിമാന്റിലാണ്. വൈദികനെ പോക്സോ കേസില്‍ കുടുക്കിയതാണെന്നും ഈ കേസില്‍ ഉന്നതതല അന്വേഷണം വേണമെന്നും കൂടല്‍ സെന്റ്‌ മേരീസ് ഓര്‍ത്തഡോക്സ് ഇടവക അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും നിയമപരമായ നടപടികളിലൂടെ ഈ കേസിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്നും അവര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴിക്കുന്നത് വിഷമോ? മസാലകളിൽ വ്യാപക മായം; 25 ടണ്ണിലധികം മായമുള്ള സാധനങ്ങൾ പിടികൂടി

0
ഹൈദരാബാദ്: വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് മായം കലര്‍ത്തിയ...

തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ വച്ച് സ്ത്രീയെ കഴുത്തു ഞെരിച്ചു കൊന്നു

0
തൃശ്ശൂർ: തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ വച്ച് സ്ത്രീയെ കഴുത്തു...

ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

0
ന്യൂഡല്‍ഹി: ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്....

യുപിയിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് വിദ്യാര്‍ത്ഥിനിക്ക്...