Saturday, March 15, 2025 6:13 am

കേരളത്തിലെ മതഭീകരതയെ കുറിച്ച് അമിത്ഷായെ ധരിപ്പിക്കും ; ശക്തമായ പോരാട്ടത്തിനൊരുങ്ങുകയാണെന്ന് കെ സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ മതഭീകരവാദം വര്‍ധിച്ചുവരികയാണെന്നും നിലവിലെ സാഹചര്യത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയെ ധരിപ്പിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ക്രിസ്ത്യന്‍ സമുദായത്തിലെ ആയിരക്കണക്കിന് പെണ്‍കുട്ടികളെ മതംമാറ്റി ഭീകരവാദത്തിന് അയക്കുന്ന ലൗ ജിഹാദ് ഇപ്പോഴും കേരളത്തില്‍ തുടരുകയാണ്. പൊതുസമൂഹത്തിന് ഭീഷണിയായ വര്‍ഗീയതയ്ക്കും മതഭീകരതയ്ക്കുമെതിരെ ശക്തമായ പോരാട്ടത്തിന് ബിജെപി തുടക്കമിടുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

‘ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന, സമൂഹം ഒറ്റപ്പെടുത്തേണ്ട രാജ്യദ്രോഹ പ്രസ്ഥാനമാണ് പോപ്പുലര്‍ ഫ്രണ്ട്. അതിഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടക്കുന്ന ന്യൂനപക്ഷ ഭീകരത കുഴപ്പമില്ലാത്തതാണെന്ന് പറയാന്‍ കേരളത്തിലെ സെക്യുലര്‍ പാര്‍ട്ടി എന്നവകാശപ്പെടുന്ന ഇവര്‍ക്ക് എങ്ങനെ സാധിക്കുന്നു? കേരളത്തിലെ ഒരു വിഭാഗം മുസ്ലിങ്ങളെ വശീകരിക്കാനുള്ള തെറ്റായ സമീപനമാണ് സിപിഐഎമ്മിന്റെത്. ഇത് കേരളത്തിന് വലിയ ഭീഷണിയാണ്.

അതേസമയം രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ വര്‍ഗീയ ശക്തികളെ പരസ്പരം ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത് എന്ന് മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞു. നേതൃത്വത്തിനും ഇത് സംബന്ധിച്ച് ധാരണയുണ്ട്. ഭൂരിപക്ഷ വര്‍ഗീയതയാണ് ഏറ്റവും അപകടകരം. പോലീസും സര്‍ക്കാരും വിചാരിച്ചാല്‍ ഇതൊന്നും അവസാനിക്കില്ല. സര്‍ക്കാരിന്റെ കുഴപ്പം ആണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഈ മാസം 29നാണ് ആഭ്യന്തര മന്ത്രി അമിത്ഷാ കേരളത്തിലെത്തുന്നത്. കേരളത്തിലെ ബിജെപി എസ്ഡിപിഐ സംഘര്‍ഷങ്ങളുടെയും കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിലാണ് അമിത്ഷായുടെ വരവ്. തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്തേറ്റ കനത്ത പരാജയത്തിന് ശേഷമുള്ള കേന്ദ്രമന്ത്രിയുടെ വരവില്‍ സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ദൗത്യം കൂടി അമിത്ഷായ്ക്കുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബംഗാള്‍ സ്വദേശിയായ യുവാവ് കഞ്ചാവുമായി പിടിയിൽ

0
മാനന്തവാടി : ബംഗാള്‍ സ്വദേശിയായ യുവാവ് കഞ്ചാവുമായി തിരുനെല്ലി പൊലീസിന്‍റെ പിടിയിലായി....

കാറില്‍ എംഡിഎംഎയും കഞ്ചാവും കടത്തുന്നതിനിടെ യുവാവ് പിടിയിൽ

0
സുല്‍ത്താന്‍ബത്തേരി : കാറില്‍ എംഡിഎംഎയും കഞ്ചാവും കടത്തുന്നതിനിടെ പത്തനംതിട്ട സ്വദേശിയായ യുവാവിനെ...

ഇതര സംസ്ഥാന തൊഴിലാളിയെ ബിയർ കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു

0
തൃശൂർ : കുന്നംകുളം നഗരത്തിലെ ഹോളി ആഘോഷത്തിനിടെ നടുപ്പന്തിയിൽ ഇതര സംസ്ഥാന...

പൂരാഘോഷത്തിന്‍റെ പന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

0
പാലക്കാട് : ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്‍റെ പന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന്...